മദ്യവിലയെ സംബന്ധിച്ച തര്‍ക്കം:രണ്ട് ജീവനക്കാരെ തീയിട്ടുകൊന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടു മദ്യശാല ജീവനക്കാരെ പത്തംഗ സംഘം തീയിട്ടു കൊന്നു മദ്യവിലയെ കുറിച്ചുളള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. രാം വിലാസ് യാദവ് (22), അമരേന്ദ്രസിംഗ് (25) എന്നിവരാണ് മരിച്ചത്. ബാലഗട്ട് ജില്ലയിലെ തെമ്‌നി ഗ്രാമത്തിലാണ് സംഭവം. വിവാഹസംഘത്തിലെ അംഗങ്ങളുമായാണ് ജീവനക്കാര്‍ വിലയെചൊല്ലി തര്‍ക്കത്തിലായത്.
മദ്യശാലയിലെത്തിയ പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പെടെയുളള പത്തംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കട പൂട്ടിയ ജീവനക്കാരെ നിര്‍ബന്ധം പൂര്‍വ്വം തുറപ്പിച്ചതിനാല്‍ ഓരോ കുപ്പിയ്ക്കും 40 രൂപ അധികം തരണമെന്ന് കടയുടമ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സംഘം ആക്രമണം നടത്തിയപ്പോള്‍ ജീവനക്കാരെല്ലാം പുറത്തേക്കോടി രക്ഷപ്പെട്ടു.

തുടര്‍ന്ന് മദ്യലഹരിയില്‍ അക്രമാസക്തരായ സംഘം പെട്രോളൊഴിച്ച് കടയ്ക്കു തീയിടുകയായിരുന്നു. കടയുടെ ഉള്ളില്‍ ഒളിച്ചിരുന്ന രണ്ട് ജീവനക്കാരാണ് കടയോടൊപ്പം വെന്തു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട പതിനഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications