കോടതിവളപ്പില്‍ വെടിവെപ്പ്: രണ്ട് പേര്‍ മരിച്ചു
ഫൈസിയാബാദ്: ഉത്തര പ്രദേശിലെ ഫൈസിയാബാദില്‍ കോടതി വളപ്പിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മുന്‍ എം എല്‍ എ സോനു സിംഗിന്റെ സഹോദരന്‍ മോനി സിംഗാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
സംഭവത്തില്‍ ആക്രമിയും കൊല്ലപ്പെട്ടു. മോനു സിംഗിനെ ആയുധധാരി വെടിവെച്ചതിന് പിന്നാലെ ഇയാളുടെ അംഗ രക്ഷകന്‍ അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനു ശേഷമുള്ള പരിശോധനയില്‍ കോടതി വളപ്പില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. ഇത് പിന്നീട് നിര്‍വീര്യമാക്കി. ആക്രമണത്തില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടന്നാണ് വിവാരം
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.












Click it and Unblock the Notifications