Get Updates
Get notified of breaking news, exclusive insights, and must-see stories!

പോത്ത് മോഷണത്തെച്ചൊല്ലി അടിപിടി... രണ്ട് പേര്‍ കൊല്ലപ്പെട്ടു

കുര്‍ണൂല്‍(ആന്ധ്ര പ്രദേശ്): പോത്തുകളെ മോഷ്ടിച്ചത് സംബന്ധിച്ച സര്‍ക്കം ഒടുവില്‍ നഷ്ടപ്പെടുത്തിയത് രണ്ട് ജീവനുകള്‍. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ആന്ധ്ര പ്രദേശിലെ മുനിമജുഗു ഗ്രാമത്തിലാണ് സംഭവം. നാഗുര്‍ ബാഷ, കാന്തഗിരി സ്വാമി എന്നിവരാണ് കൊല്ലപ്പെട്ടത്.

തങ്ങളുടെ ആറ് പോത്തുകള്‍ മോഷണം പോയി എന്ന് കാണിച്ച് നാഗൂര്‍ ബാഷയും സഹോദരങ്ങളും പോലീസില്‍ പരാതി നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. തര്‍ക്കമുണ്ടായത് അയല്‍ വാസികള്‍ തമ്മിലായിരുന്നു.

Buffalo

ശനിയാഴ്ച ഇത് സംബന്ധിച്ച് വലിയ തര്‍ക്കം ഉണ്ടായി. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ഞായറാഴ്ച ഇത് വീണ്ടും സംഘര്‍ത്തിലേയ്ക്ക് നയിച്ചു. രണ്ട് കൂട്ടരും വീടിന്റെ മേല്‍ക്കൂരയില്‍ കയറി നിന്ന്‌ കല്ലേറും അക്രമവും തുടര്‍ന്നു.

തലയില്‍ പാറക്കല്ല് കൊണ്ടുള്ള ഏറ് കൊണ്ടാണ് നാഗൂര്‍ ബാഷ മരിച്ചത്. ഗാനൂര്‍ ബാഷ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇയാള്‍ തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകനാണ്.

ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ കാന്തഗിരി സ്വാമി അടുത്ത ദിവസം വീട്ടിലേയ്ക്ക് മടങ്ങവേയാണ് മരിച്ചത്. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം കുര്‍ണൂലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+