ഹുദ് ഹുദ് തീരമണഞ്ഞു, കനത്ത മഴയില്‍ ഭയന്ന് ആന്ധ്ര,2 മരണം
വിശാഖപട്ടണം: ഹുദ് ഹുദ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തെത്തി. മണിയ്ക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് തീരത്തേയ്ക്ക് ആഞ്ഞടിയ്ക്കുന്നത്. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനന്ന മഴയില്‍ ആന്ധ്രയില്‍ രണ്ട് മരണം.ശ്രീകാകുളത്തും വിശാഖ പട്ടണത്തുമാണ് ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ ഭീതിയിലാണ്. ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ ജാഗരൂകരായി വിവിധ സേനാവിഭാഗങ്ങള്‍.
രാവിലെ പതിനൊന്ന് മണിയോടെയാണ് തീരത്തേയ്ക്ക് കാറ്റ് ശക്തി പ്രാപിച്ചെത്തിയത്. കാറ്റിനെത്തുടര്‍ന്നുണ്ടായ കനന്ന മഴയിലാണ് വിശാഖപട്ടണത്തും ശ്രീകാകുളത്തും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയരുന്നതാണ്.

തീരപ്രദേശങ്ങളില്‍ നിന്ന് അരലക്ഷത്തോളം പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ചുഴലിക്കാറ്റിനെ മുന്നില്‍ കണ്ട് ജനങ്ങളെ മാറ്റി പാര്‍പ്പിയ്ക്കുന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ മുന്‍പേ നല്‍കയിരുന്നു. കഴിഞ്ഞ വര്‍ഷം വീശിയ ഫായിലിന്‍ കാറ്റും ഭീതി പടര്‍ത്തിയിരുന്നു.
ഇത്തവണ തങ്ങള്‍ക്ക് വളരെ മുമ്പേ തന്നെ മുന്നറിപ്പ് ലഭിച്ചിരുന്നതായി ജനങ്ങള്‍ പറയുന്നു. അടുത്ത ആറ് മണിയ്ക്കൂര്‍ കൂടി കാറ്റ് തുടരാനാണ് സാധ്യത. ക്രമേണ ശക്തി കുറയുകയും ചെയ്യും.












Click it and Unblock the Notifications