കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സംഘര്‍ഷം വ്യാപിക്കുന്നു; രണ്ടു പേര്‍ കൊല്ലപ്പെട്ടു, മമത പ്രത്യേക യോഗം വിളിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിലെ ഭത്പാരയില്‍ വ്യാപക സംഘര്‍ഷം. രണ്ടു പേര്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയോട് ചേര്‍ന്ന പ്രദേശമാണ് ഭത്പാര. അജ്ഞാത സംഘങ്ങളാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം. ആദ്യം ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടാണ് പരിക്കേറ്റ വ്യക്തി കൂടി മരിച്ച വിവരം പുറത്തുവന്നത്. അടിയന്തര യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി.

Kol

തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി, ചീഫ് സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്നു. 17കാരനായ റാംബാബു ഷാവുവാണ് കൊല്ലപ്പെട്ടതില്‍ ഒരാള്‍. ഇയാള്‍ തെരുവ് കച്ചവടക്കാരനാണ്. ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച വ്യക്തിയും മരണപ്പെട്ടു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

പെട്രോള്‍ ബോംബ് എറിഞ്ഞ ശേഷമാണ് ആക്രമണം തുടങ്ങിയത് എന്നാണ് വിവരം. വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുണ്ട്. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഭത്പാരയില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഡിജിപി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പാണ് എല്ലാ സംഭവങ്ങളുമുണ്ടായത്.

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്? രാഹുല്‍ ഗാന്ധി തുറന്നുപറയുന്നു... നടപടികളില്‍ താന്‍ ഇടപെടില്ലഅടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്? രാഹുല്‍ ഗാന്ധി തുറന്നുപറയുന്നു... നടപടികളില്‍ താന്‍ ഇടപെടില്ല

മേഖലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഡിജിപി കൊല്‍ക്കത്തിയിലേക്ക് തന്നെ തിരിച്ചു. പുതിയ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം മാറ്റിവെച്ചു. ദ്രുതകര്‍മ സേനയെ നിയോഗിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷം രംഗം ശാന്തമായത്. കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നില്ല.

English summary
Two Killed In Clashes Near Kolkata; Police Used Tear Gas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X