പാകിസ്താന് രണ്ട് ഇന്ത്യക്കാരെ കൊന്നു; അതിര്‍ത്തിയില്‍ യുദ്ധാന്തരീക്ഷം
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന് വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ്. പ്രകോപനമൊന്നുമില്ലാതെ പാകിസ്താന് വെടി നിര്‍ത്തല്‍ ലംഘിക്കുകയാണ്.
ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അിര്ത്തിയായ ആര്‍എസ് പുരയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് ആഗസ്റ്റ് 23 ന് പുലര്‍ച്ചെ പാക് സൈന്യം ആക്രമണം അഴിച്ചുവിട്ടത്. രണ്ട് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് അക്രം എന്നയാളും അദ്ദേഹത്തിന്റെ 13 വയസ്സുകാരനായ മകന് അസ്ലമും ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

അക്രത്തിന്റെ ഭാര്യക്കും മൂന്ന് കുട്ടികള്‍ക്കും ഒരു ബിഎസ്എഫ് കോണ്‍സ്റ്റബിളിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാകിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവായ ഇമ്രാന് ഖാനും മത പണ്ഡിതനായ ഖദ്രിയും നയിക്കുന്ന പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കഴിയുന്നില്ല. ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. ഇതിനെ മറികടക്കാനാണ് പാകിസ്താന് ഇന്ത്യമായി യുദ്ധത്തിന് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ചെറിയ ആക്രമണങ്ങള്‍ നടത്തി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യ തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍ പാകിസ്താന് യുദ്ധത്തിലേക്ക് നീങ്ങും എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ആര്‍എസ് പുരയില്‍ പാക് വെടിവെപ്പ് തുടരുകയാണ്. പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം മാത്രം രണ്ടായിരം ഗ്രാമീണരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications