സൗത്ത് മുംബൈയിലെ മേക്കര്‍ ടവറില്‍ തീപ്പിടുത്തം: 2 പേര്‍ മരിച്ചു
സൗത്ത് മുംബൈയിലെ മേക്കര്‍ ടവറിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. കെട്ടിടത്തിന്റെ 20ാം നിലയില്‍ രാവിലെ 6.30ഓടെയാണ് അപകടം നടന്നത്.
മുംബൈ: സൗത്ത് മുംബൈയിലെ മേക്കര്‍ ടവറിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. കെട്ടിടത്തിന്റെ 20ാം നിലയില്‍ രാവിലെ 6.30ഓടെയാണ് അപകടം നടന്നത്.
20ാം നിലയിലെ ഫഌറ്റിലുണ്ടായിരുന്ന ആളുകളാണ് മരിച്ചത്. ഫഌറ്റില്‍ കുടുങ്ങി കിടന്ന രണ്ട് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുന്‍പ് തന്നെ 21ാം നിലയിലേക്കും തീ പടര്‍ന്ന് പിടിച്ചിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ബജാജ് ഇക്ട്രിക്കല്‍ എംഡിയുടെ ഉടമസ്ഥതയിലുള്ള ഫഌറ്റാണ് കത്തി നശിച്ചത്. അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നതിന് മുന്‍പ് തടയാന്‍ സാധിച്ചതിനാല്‍ മരണസംഖ്യ കുറഞ്ഞു.












Click it and Unblock the Notifications