Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എസ് വിക്രമാദിത്യയില്‍ വാതകച്ചോര്‍ച്ച; നാവികന്‍ ഉള്‍പ്പെടെ രണ്ട് മരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും നലിയ യുദ്ധക്കപ്പലായി ഐഎന്‍എസ് വിക്രമാദിത്യയില്‍ വിഷവാതകം ചോര്‍ന്നു. സംഭവത്തില്‍ ഒരു നാവികന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ തൊഴിലാളിയാണ്. അറ്റകുറ്റപ്പണിക്കിടെ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കര്‍ണാടകയിലെ കര്‍വാറിലെ നാവികകേന്ദ്രത്തിലാണ് അപകടം.

നാവിക സേനയില്‍ ഷിപ്പ്‌റൈറ്റ് ആര്‍ട്ടിഫിസറായി സേവനമനുഷ്ഠിച്ചു വന്ന രാകേഷ് കുമാര്‍, കപ്പലില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന റോയല്‍ മറൈന്‍ കമ്പനി ജീവനക്കാരന്‍ മോഹന്‍ദാസ് കോലാംബ്കര്‍ എന്നിവരാണ് മരിച്ചതെന്ന് നാവികസേന അറിയിച്ചു. കപ്പലിലെ മാലിന്യ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടത്തവെയായിരുന്നു അപകടം.

ins-vikramaditya

വിഷവാതകം ശ്വസിച്ച രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ കാര്‍വാറിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ നാവികസേന അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മലിനജലം വഹിക്കുന്ന പൈപ്പിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ ഹൈഡ്രജന്‍ സള്‍ഫേഡ് വാതകം അമിതമായി ചോര്‍ന്നാണ് അകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിശദീകരണം.

വിക്രമാദിത്യയിലുണ്ടായ അപകടം സൈനിക കേന്ദങ്ങളെ ഞെട്ടിച്ചു. ലോകത്തെ പ്രമുഖ നാവിക ശക്തിയായ ഇന്ത്യയുടെ ഏറ്റവും വലിയ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ. 45,400 ടണ്‍ ഭാരമുള്ള കപ്പിലന് 284 മീറ്റര്‍ നീളമുണ്ട്. 22 ഡെക്കുകളുള്ള ഈ യുദ്ധകപ്പലിന് 1600ഓളം നാവികരെ ഒരേസമയം വഹിക്കാനുള്ള ശേഷിയാണുള്ളത്. റഷ്യയില്‍ നിന്നും 233 കോടി ഡോളറിന്റെ കരാറിലൂടെ ഇന്ത്യ വാങ്ങിയ അഡ്മിറല്‍ ഗോര്‍ഷ്‌കോവാണ് 2013 നവംബറില്‍ ഐഎന്‍എസ് വിക്രമാദിത്യ എന്ന പേരില്‍ ഇന്ത്യന്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+