മദ്യംനല്കയില്ല, അസം റൈഫിള്‍സ് ഭടന്മാര്‍ രണ്ട് പേരെ വെടിവെച്ചു കൊന്നു
തെസ്പൂര്‍: മദ്യം നല്കാത്തനിനാല്‍ അസം റൈഫിള്‍സ് ഭടന്മാര്‍ രണ്ട് വെടിവെച്ച് പേരെ കൊന്നു.
ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. സോണിത്പൂര്‍ ജില്ലയിലുള്ള തേസ്പൂരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗൗതം ദാസ്, ബാബു ദാസ് എന്നിവരാണ് മരിച്ചത്. ജിനു ദാസ് എന്ന സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ തേസ്പൂര്‍ കനക്‌ലത സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റൈഫിള്‍സ് ഭടന്മാര്‍ ഇവരെ ആക്രമിക്കാനുള്ള് കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നത്.
അതേ സമയം ഭടന്മാര്‍ക്ക് മദ്യം നല്‍കാന്‍ ഈ കുടുംബം വിസമ്മതിച്ചെന്നും അതാണ് അവര്‍ വെടിവയ്ക്കാന്‍ കാരണമെന്നും പ്രദേശവാസികള്‍ ആരോപിച്ചു.












Click it and Unblock the Notifications