കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രാപ്രദേശ് സംഘർഷഭരിതം; വോട്ടെടുപ്പിനിടെ വ്യാപക ആക്രമണങ്ങൾ, 2 പേർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

Recommended Video

cmsvideo
ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനിടെ വ്യാപക ആക്രമണങ്ങൾ

ഹൈദരാബാദ്: തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ വ്യാപക സംഘർഷം. വൈഎസ്ആർ കോൺഗ്രസ്-ടിഡിപി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. ടിഡിപി പ്രദേശിക നേതാവ് സിദ്ധ ഭാസ്കർ റെഡ്ഡി, വൈഎസ്ആർസിപി പ്രവർത്തകൻ പുള്ളാ റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. അനന്തപുരം ജില്ലയിലെ മീനാപുരത്തായിരുന്നു സംഭവം.

തിരഞ്ഞെടുപ്പിൽ സിദ്ധ റെഡ്ഡിയുടെ നേതൃത്വത്തിൽ ടിഡിപി കൃത്യമം കാണിക്കുന്നുവെന്നാരോച്ചാണ് സംഘർഷം ഉണ്ടായത്. ഇരു വിഭാഗം തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പിന്നീട് പ്രവർത്തകർ പരസ്പരം കല്ലെറിയുകയും ചെയ്തു. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ സിദ്ധാ റെഡ്ഡിയേയും പുള്ളാ റെഡ്ഡിയേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

'കൈക്കൂലി' വീഡിയോ, വീഴാതെ ശ്രീരാമലു, കര്‍ണാടകത്തില്‍ വീണ്ടും കളി മുറുക്കും, അതിശക്തന്‍'കൈക്കൂലി' വീഡിയോ, വീഴാതെ ശ്രീരാമലു, കര്‍ണാടകത്തില്‍ വീണ്ടും കളി മുറുക്കും, അതിശക്തന്‍

andhra

കടപ്പയിൽ ടിഡിപി പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു. സനപ ഗ്രാമത്തിലെത്തിയ ടിഡിപി നേതാവും മന്ത്രിയുമായ പരിതാല സുനിതയെ വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇതോടെ സ്ഥലത്ത് ഇരുവിഭാഗം തമ്മിൽ ഏറ്റുമുട്ടി. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഘർഷത്തിൽ സ്ത്രീകൾക്കും പരുക്കേറ്റിട്ടുണ്ട്.

നരാസരോപേട്ടിൽ വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർത്ഥിയെ കാർ തടഞ്ഞു നിർത്തി ടിഡിപി പ്രവർത്തകർ ആക്രമിച്ചു. ഗുട്ടിയിൽ ജനസേനാ പാർട്ടി സ്ഥാനാർത്ഥി വോട്ടിംഗ് യന്ത്രം തകർത്തു. സംസ്ഥാനത്തെ 30 ശമാനത്തോളം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും തകരാറിലായിരുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Two local leaders of TDP and YSRCP dead in poll clashes in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X