കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിന്റെ പേരിൽ കൊല വീണ്ടും... രണ്ട് മുസ്ലീം യുവാക്കളെ ഗോസംരക്ഷകർ ക്രൂരമായി തല്ലിക്കൊന്നു...!

  • By Anamika
Google Oneindia Malayalam News

ദുഗ്പുരി: വിശ്വാസത്തിന്റേ പേരിലുള്ള അക്രമം അനുവദിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പറഞ്ഞ് തീരുന്നതിന് മുന്‍പേ പശുവിന്റെ പേരില്‍ അടുത്ത കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയിലാണ് പശുവിന്റെ പേരില്‍ രണ്ട് മുസ്ലിം യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. പശുമോഷ്ടാക്കള്‍ എന്നാരോപിച്ചാണ് ഹാഫിസുള്‍ ഷെയ്ക്ക്, അന്‍വര്‍ ഹുസൈന്‍ എന്നിവരെ ഗോരക്ഷകര്‍ തല്ലിക്കൊന്നത്. ഹാഫിസുള്‍ ആസാ സ്വദേശിയും അന്‍വര്‍ കൂച്ച്‌ബൈന്‍ സ്വദേശിയുമാണ്.

പിണറായിക്കൊപ്പം പീഡനവീരൻ ആൾദൈവം...? സംഘികളെ തേച്ച് ചുമരിലൊട്ടിച്ച് സോഷ്യൽ മീഡിയ...പിണറായിക്കൊപ്പം പീഡനവീരൻ ആൾദൈവം...? സംഘികളെ തേച്ച് ചുമരിലൊട്ടിച്ച് സോഷ്യൽ മീഡിയ...

murder

33,360 വജ്രം, 600 ഇന്ദ്രനീലം, 300 മരതകം, 1.5 കിലോ തനിത്തങ്കം...! മെയ് വെതറും മണി ബെൽറ്റും ചരിത്രം..

7 പശുക്കളുമായി പിക്കപ്പ് വാനില്‍ സഞ്ചരിക്കവേ ആണ് ദുഗ്പുരി ടൗണിനടുത്ത് വെച്ച് യുവാക്കള്‍ ആക്രമിക്കപ്പെട്ടത്. വഴി തെറ്റിയതിനെ തുടര്‍ന്ന് പലവട്ടം ടൗണില്‍ കറങ്ങിയതോടെയാണ് വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഇതേതുടര്‍ന്ന് ആളുകള്‍ റോഡ് തടഞ്ഞു. ഡ്രൈവറായ യുവാവ് ഓടി രക്ഷപ്പെട്ടുവെങ്കിലും മറ്റ് രണ്ട് പേര്‍ ആള്‍ക്കൂട്ടത്തിന്റെ കയ്യിലകപ്പെടുകയായിരുന്നു. പശുക്കളെ മോഷ്ടിച്ച് കടത്തുകയായിരുന്നു എന്നാരോപിച്ചാണ് ഇവരെ ആളുകള്‍ ആക്രമിച്ചത്. പോലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

English summary
Suspected to be cow thieves, two youths lynched in Bengal’s Jalpaiguri district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X