ഉഡുപ്പിയില്‍ മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു, ഒരാള്‍ക്കുള്ള തെരച്ചില്‍ തുടരുന്നു
ബെംഗളുരു: കര്‍ണാടകയില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. അപകടത്തില്‍പെട്ട ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വിനോദയാത്രക്ക് പോയ വിദ്യാര്‍ഥി സംഘത്തിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്. ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണിവര്‍.
കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കര്‍ണാടകയില്‍ ഉഡുപ്പിക്ക് സമീപമാണ് സംഭവം ഉണ്ടായത്. സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം. അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് ഇവര്‍. സെല്‍ഫി എടുക്കുന്നതിനിടെ മൂന്നു പേര്‍ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു. അധ്യാപകരടക്കം 100 അംഗ സംഘം സംഘം സെന്റ് മേരീസ് ദ്വീപിലെത്തിയെന്നാണ് വിവരം. ചൊവ്വാഴ്ച വൈകീട്ടാണ് സ്റ്റഡി ടൂറിന്റെ ഭാഗമായി രണ്ട് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര പുറപ്പെട്ടത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് മണിപ്പാലിന് സമീപം മാള്‍ട്ടയിലെ സെന്‍റ് മേരീസ് ബീച്ചിലായിരുന്നു സംഭവം.












Click it and Unblock the Notifications