കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് കോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി രണ്ട് മലയാളികള്‍ ജമ്മുകശ്മീരില്‍ പിടിയില്‍

Google Oneindia Malayalam News

ജമ്മു: അഞ്ച് കോടി രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെട നാല് പേര്‍ ജമ്മു കശ്മീരില്‍ പിടിയില്‍. നവാഫ് ഖാന്‍, മുഹമ്മദ് അജ്മല്‍ റോഷന്‍ എന്നീ മലയാളികളാണ് പിടിയിലായത്. ഇവര്‍ ഏത് നാട്ടുകാരാണ് എന്ന കാര്യം വ്യക്തമായിട്ടില്ല.

Read Also: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ചാവേറാക്രമണംRead Also: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ചാവേറാക്രമണം

ജമ്മു സ്വദേശികളായ മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാല്‍ എന്നിവരില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ വാങ്ങാനെത്തിയവരായിരുന്നു മലയാളികള്‍. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ പോലീസ് പിടികൂടുകയായിരിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Brown Sugar

നവാഫ് ഖാനും റോഷനും മയക്കുമരുന്ന് വിതരണസംഘത്തിലെ കണ്ണികളാണെന്നാണ് പോലീസ് കരുതുന്നത്. ജമ്മു സ്വദേശികളില്‍ നിന്ന് വാങ്ങിയ ബ്രൗണ്‍ ഷുഗര്‍ ദില്ലിയിലെ ഒരാള്‍ക്ക് കൈമാറാന്‍ ആണ് ലക്ഷ്യമിട്ടിരിന്നത്. കുവൈത്തില്‍ നിന്നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത് എന്നാണ് പിടിയിലായ ജമ്മു സ്വദേശികള്‍ വ്യക്തമാക്കിയിട്ടുള്ളത് എന്നാണ് ജമ്മു സിറ്റി പോലീസ് ചീഫ് വിനോദ് കുമാര്ഡ വ്യക്തമാക്കിയത്.

നവാഫ് ഖാനും റോഷനും കുവൈത്തില്‍ നിന്നാണ് എത്തിയത് എന്നാണ് വിവരം. എന്നാല്‍ കേരളത്തില്‍ ഇവനരുടെ സ്വദേശം എവിടെയാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

English summary
Two Malayalees caught with three Kilograms of Brown Sugar in Jammu. It worth around five crore rupees in local market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X