കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കിൽ ഇരട്ട ഭൂചലനം: റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി, മണിക്കൂറുകളുടെ ഇടവേള മാത്രം!!

Google Oneindia Malayalam News

ദില്ലി: ലഡാക്കിൽ ഭേദപ്പെട്ട തീവ്രത അനുഭവപ്പെട്ട രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവയിൽ ഒന്ന് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയതും രണ്ടാമത്തേത് 3.6 തീവ്രത രേഖപ്പെടുത്തിയതുമാണ്. വെള്ളിയാഴ്ച നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലഡാക്കിൽ നിന്ന് 92 കിലോമീറ്റർ മാറി ലേയിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചചലനം വൈകിട്ട് 4.27 ഓടെയാണ് അനുഭവപ്പെട്ടത്. 10 കിലോമീറ്റർ വ്യാപ്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ടാമത്തെ ഭൂചലനം വൈകിട്ട് 5. 29 ഓടെ പത്ത് കിലോമീറ്റർ വ്യാപ്തിയിലാണ് അനുഭവപ്പെട്ടത്. ഭൂചലനം അനുഭവപ്പെട്ടതോടെ കെട്ടിടങ്ങൾക്കുള്ളിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു.

ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ പിണറായിക്ക് ബീഭത്സരൂപമെന്ന് കെ സുരേന്ദ്രൻ ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ പിണറായിക്ക് ബീഭത്സരൂപമെന്ന് കെ സുരേന്ദ്രൻ

earthquake3-1

നേരത്തെ ചൊവ്വാഴ്ചയും ജമ്മുകശ്മീരിലെ ചില പ്രദേശങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിരുന്നു. വലിയ ശബ്ദം കേട്ടതിന് പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച കശ്മീരിൽ അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇത് ഭൂചലനമാണെന്ന്പിന്നീട് സ്ഥിരീകരിച്ചത്. പൊതുവേ ഭൂചലനങ്ങൾക്ക് പേരുകേട്ട പ്രദേശമാണ് ഹിമാലൻ മേഖല.

English summary
Two medium intensity Earth quakes reported from Ladakh today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X