കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ബന്ധുവിന്റെ പഴ്‌സ് തട്ടിപ്പറിച്ചു; അന്വേഷണത്തിന് 700 പോലീസുകാര്‍, ദില്ലി ഇളക്കിമറിച്ചു

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ പിടിച്ചുപറി വ്യാപകമാണ്. പല സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. പരാതി ലഭിച്ചാല്‍ തന്നെ പോലീസ് കാര്യക്ഷമമായി അന്വേഷിക്കാത്ത കേസുകളും ഏറെയാണ്. എന്നാല്‍ കഴിഞ്ഞദിവസം നടന്ന പിടിച്ചുപറി ദില്ലി പോലീസിനെ പിടിച്ചുകുലുക്കുന്നതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രി ദമയന്തി ബെന്‍ മോദിയുടെ പഴ്‌സാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ തട്ടിപ്പറിച്ചത്.

Modi

ഇരയുടെ ബന്ധം ബോധ്യമായതോടെ പോലീസ് തിരച്ചില്‍ ശക്തമാക്കി. 700ഓളം പോലീസുകാരാണ് പ്രതികളെ പിടിക്കാന്‍ ഇറങ്ങിയത്. 200ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അധികം വൈകാതെ പ്രതികളിലേക്ക് എത്തുകയും ചെയ്തു. ദില്ലിയിലെ ഗുജറാത്തി സമാജ് ഭവന് പുറത്തുവച്ചാണ് ദമയന്തിയുടെ പഴ്‌സ് തട്ടിപ്പറിച്ചത്. ഓട്ടോയില്‍ കയറാനുള്ള ശ്രമത്തിലായിരുന്നു ദമയന്തി.

യുദ്ധമുനമ്പില്‍ യുഎസ്സിന്റെ 50 ആറ്റം ബോംബുകള്‍, സൗദിയും ഇറാനും തുര്‍ക്കിയും ചാരമാകുമോ?യുദ്ധമുനമ്പില്‍ യുഎസ്സിന്റെ 50 ആറ്റം ബോംബുകള്‍, സൗദിയും ഇറാനും തുര്‍ക്കിയും ചാരമാകുമോ?

56000 രൂപയും വാച്ചും രണ്ട് മൊബൈല്‍ ഫോണുകളും ചില പ്രധാന രേഖകളും പഴ്‌സിലുണ്ടായിരുന്നുവെന്ന് ദമയന്തി നല്‍കിയ പരാതിയില്‍ പറയുന്നു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയവരാണ് പഴ്‌സ് കവര്‍ന്നത്. ഇവര്‍ സുല്‍ത്താന്‍പുരി ഭാഗത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് അന്വേഷണം ഹരിയാനയിലെ സോനിപത്തിലേക്ക് നീണ്ടു. അവിടെ വച്ച് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

21കാരനായ ഗൗരവ്, ബാദല്‍ എന്നിവരെയാണ് പിടികൂടിയത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഗൗരവ്. ബാദല്‍ സുല്‍ത്താന്‍പുരിയില്‍ വച്ചാണ് അറസ്റ്റിലായത്. മോഷ്ടിച്ച വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ മകളാണ് ദമയന്തി. ദില്ലിയില്‍ സപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 4800 പിടിച്ചുപറി സംഭവങ്ങള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതി നല്‍കാത്ത സംഭവങ്ങള്‍ ഇതിന് പുറമെയാണ്.

English summary
Two men Arrested in Delhi, who robbed PM Modi's niece' purse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X