റാം റാം വിളിക്കാത്തതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം; ലൈംഗികാതിക്രമവും, ഒടുവില്‍ കണക്കിന് കിട്ടി
ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള മുസ്ലിം ദമ്പതികള്‍ക്ക് നേരെ യുവാക്കളുടെ അധിക്ഷേപവും അക്രമവും. അല്‍വാര്‍ ബസ് സ്റ്റാന്റില്‍ വച്ചാണ് സംഭവം. റാം റാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യയെ ലൈംഗികമായി ആക്രമിക്കാനും ശ്രമിച്ചു. യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടു. രണ്ടു യുവാക്കളെയും ബലപ്രയോഗത്തിലൂടെ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചു.

വന്‍ശ് ഭരദ്വാജ്, സുരേന്ദ്ര ഭാട്ടിയ എന്നിവരാണ് അക്രമം നടത്തിയത്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. ഹരിയാനയിലാണ് ദമ്പതികള്‍ താമസിക്കുന്നത്. അവിടേക്ക് പോകുന്നതിന് അല്‍വാര്‍ ബസ് സ്റ്റാന്റില്‍ എത്തിയതായിരുന്നു ദമ്പതികള്‍. ചായ കുടിച്ചുകൊണ്ടിരിക്കെയാണ് രണ്ടു പേര് ഇവര്‍ക്കടുത്തേക്ക് വന്നത്.
മുസ്ലിംകള് ഇന്ത്യയില്‍ താമസിക്കും, പക്ഷേ റാം റാം വിളിക്കില്ല എന്നാണ് ഒരു യുവാവ് തങ്ങളോട് ആദ്യം പറഞ്ഞതെന്ന് ദമ്പതികള്‍ നല്കിയ പരാതിയില്‍ പറയുന്നു. പിന്നീട് റാം റാം എന്ന് വിളിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഭാര്യ തടയാന്‍ ശ്രമിച്ചു. അവരെ ലൈംഗികമായി കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി.
യുവാക്കള്‍ വസ്ത്രം അഴിച്ച് സ്ത്രീയുടെ മുന്നില്‍ അശ്ലീലം കാണിച്ചു. യുവതി കരഞ്ഞതോടെ ബസ് സ്റ്റാന്റിലുണ്ടായിരുന്നവര്‍ ഇടപെട്ടു. നാട്ടുകാരില്‍ നിന്ന് യുവാക്കള്‍ക്ക് കണക്കിന് കിട്ടി. ശേഷം പോലീസിനെ വിളിക്കുകയായിരുന്നു. വനിതാ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെയും അറസ്റ്റ് ചെയ്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications