കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാം റാം വിളിക്കാത്തതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം; ലൈംഗികാതിക്രമവും, ഒടുവില്‍ കണക്കിന് കിട്ടി

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള മുസ്ലിം ദമ്പതികള്‍ക്ക് നേരെ യുവാക്കളുടെ അധിക്ഷേപവും അക്രമവും. അല്‍വാര്‍ ബസ് സ്റ്റാന്റില്‍ വച്ചാണ് സംഭവം. റാം റാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യയെ ലൈംഗികമായി ആക്രമിക്കാനും ശ്രമിച്ചു. യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടു. രണ്ടു യുവാക്കളെയും ബലപ്രയോഗത്തിലൂടെ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചു.

Rape

വന്‍ശ് ഭരദ്വാജ്, സുരേന്ദ്ര ഭാട്ടിയ എന്നിവരാണ് അക്രമം നടത്തിയത്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. ഹരിയാനയിലാണ് ദമ്പതികള്‍ താമസിക്കുന്നത്. അവിടേക്ക് പോകുന്നതിന് അല്‍വാര്‍ ബസ് സ്റ്റാന്റില്‍ എത്തിയതായിരുന്നു ദമ്പതികള്‍. ചായ കുടിച്ചുകൊണ്ടിരിക്കെയാണ് രണ്ടു പേര്‍ ഇവര്‍ക്കടുത്തേക്ക് വന്നത്.

പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്‍ മാര്‍ച്ച്; പതിനായിരങ്ങളെ തടഞ്ഞ് പോലിസ്പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്‍ മാര്‍ച്ച്; പതിനായിരങ്ങളെ തടഞ്ഞ് പോലിസ്

മുസ്ലിംകള്‍ ഇന്ത്യയില്‍ താമസിക്കും, പക്ഷേ റാം റാം വിളിക്കില്ല എന്നാണ് ഒരു യുവാവ് തങ്ങളോട് ആദ്യം പറഞ്ഞതെന്ന് ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് റാം റാം എന്ന് വിളിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഭാര്യ തടയാന്‍ ശ്രമിച്ചു. അവരെ ലൈംഗികമായി കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി.

രാഹുല്‍ വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില്‍ വ്യസനം, ന്യായീകരിക്കാനാകാതെ കോണ്‍ഗ്രസ്രാഹുല്‍ വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില്‍ വ്യസനം, ന്യായീകരിക്കാനാകാതെ കോണ്‍ഗ്രസ്

യുവാക്കള്‍ വസ്ത്രം അഴിച്ച് സ്ത്രീയുടെ മുന്നില്‍ അശ്ലീലം കാണിച്ചു. യുവതി കരഞ്ഞതോടെ ബസ് സ്റ്റാന്റിലുണ്ടായിരുന്നവര്‍ ഇടപെട്ടു. നാട്ടുകാരില്‍ നിന്ന് യുവാക്കള്‍ക്ക് കണക്കിന് കിട്ടി. ശേഷം പോലീസിനെ വിളിക്കുകയായിരുന്നു. വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെയും അറസ്റ്റ് ചെയ്തു.

English summary
Two men beat up Muslim couple, sexually harass for not chanting Ram-Ram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X