Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പന്ന കുടുംബത്തിലെ ഇളമുറക്കാർ, രാജ്യം മുഴുവൻ ബിസിനസ് സാമ്രാജ്യം, ഒടുവിൽ 'ബ്ലൂ ബ്ലാക്ക് മെയിലിംഗ്'

കൊൽക്കത്ത: ലൈംഗിക ദൃശ്യങ്ങൾ പകർത്തി പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയ കേസിൽ കൊൽക്കത്തയിലെ രണ്ട് സമ്പന്ന ബിസിനസ് കുടുംബങ്ങളിലെ ഇളമുറക്കാർ അറസ്റ്റിൽ. സംസ്ഥാനത്തെ പ്രസിദ്ധമായ രണ്ട് ബിസിനസ് കുടുംബാംഗങ്ങളാണ് അറസ്റ്റിലായർ. പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്ത് കോടികളാണ് ഇരുവരും തട്ടിയത്.

6 വർഷത്തിനിടെ 182 ഓളം യുവതിയുടെ നഗ്ന ദൃശ്യങ്ങൾ ഇരുവരും ചേർന്ന് പകർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2013 മുതൽ തുടങ്ങിയ ബ്ലാക്ക് മെയിലിംഗിൽ ഇവരുടെ സഹായിയായ ജോലിക്കാരനും പിടിയിലായിട്ടുണ്ട്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലാകുന്നത്.

രണ്ട് പേർ അറസ്റ്റിൽ

രണ്ട് പേർ അറസ്റ്റിൽ


ആദിത്യ അഗർവാൾ, അനീഷ് ലോഹാരുക എന്നിവരും ഇവരുടെ ജീവനക്കാരൻ കൈലാഷ് യാദവുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇരുപതുകളുടെ തുടക്കത്തിലുള്ള ഇരുവരും പ്രായപൂർത്തിയാകും മുമ്പെ വൻ തട്ടിപ്പുകൾക്ക് തുടക്കമിട്ടിരുന്നു. ഇരകളെ ഉപദ്രവിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും പിന്നീട് പണം തട്ടുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.

വീഡിയോകൾ പങ്കുവയ്ക്കും

വീഡിയോകൾ പങ്കുവയ്ക്കും

യുവതികളുടെ നഗ്ന ദൃശ്യങ്ങൾ‌ ഇവർ കൂട്ടുകാർക്കിടയിൽ പങ്കുവയ്ക്കും. അനിഷ് ലോഹരുകയുടെ വീട്ടിലെ പാചകക്കാരനായിരുന്നു ഇവരുടെ സഹായിയായ കൈലാഷ് യാദവ്, ലൈംഗിക ദൃശ്യങ്ങൾ പകർത്താൻ ഇരുവരെയും സഹായിച്ചിരുന്നത് ഇയാളാണ്. ഗുരുതരമായ പത്തോളം വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി ആറ് വരെ ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

 സമ്പന്ന ബിസിനസ് കുടുംബം

സമ്പന്ന ബിസിനസ് കുടുംബം

രാജ്യം മുഴുവൻ പടർന്നു കിടക്കുന്ന ഒരു മൊത്ത വിൽപ്പന വ്യാപാര കമ്പനി സ്വന്തമായുള്ള അഗർവാൾ കുടുംബത്തിലെ അംഗമാണ് ആദിത്യ അഗർവാൾ. അനീഷ് ലോഹാരുകയുടെ കുടുംബം പശ്ചിമ ബംഗാളിൽ വലിയൊരു ഹോട്ടൽ ശൃംഖല നടത്തുന്നു. 22 ഓളം അഭിഭാഷകരെയാണ് പ്രതികൾക്കു വേണ്ടി വാദിക്കാനായി തയ്യാറാക്കി നിർത്തിയിരിക്കുന്നത്.

 തുടക്കം കോളേജിൽ നിന്നും

തുടക്കം കോളേജിൽ നിന്നും

ആദിത്യയും അനുഷും 17-ാം വയസുമുതലാണ് തങ്ങളുടെ പെൺ സുഹൃത്തുക്കളുമായുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തി തുടങ്ങിയതെന്ന് പോലീസ് പറയുന്നു. 2013ൽ സ്കൂൾ കാലംഘട്ടം മുതൽ ഇവർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ 2019 നവംബറിൽ മാത്രമാണ് ഇവർക്കെതിരെ ആദ്യ പരാതി ലഭിക്കുന്നത്. പ്രതികളിലൊരാളായ ലൊഹാരുകയുടെ ലാപ്ടോപ്പിൽ നിന്നും കിട്ടിയ ഫയലുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 100 കണക്കിന് വീഡിയോ ക്ലിപ്പുകളുള്ള 182 ഫോൾഡറുകളാണ് ലഭിച്ചിരിക്കുന്നത്. ഓരോ ഫോൾഡറിലും ഇരയുടെ പേരും പ്രായവും വിലാസവും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

തന്ത്രം ഇങ്ങനെ

തന്ത്രം ഇങ്ങനെ

പെൺകുട്ടികളോട് പ്രേമം നടിച്ച് അടുത്ത് കൂടുന്നതാണ് ഇവരുടെ ആദ്യ പടി. ഈ ബന്ധം പിന്നീട് ശാരീരിക ബന്ധത്തിൽ എത്തിക്കും. ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നത് കൈലാഷ് യാദവാണ്. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ചില പെൺകുട്ടികൾ അനുവാദം നൽകിയിരുന്നതായും പോലീസ് പറയുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് പറഞ്ഞ് പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയത് കൈലാഷ് യാദവാണ്.

 5 പേർ പരാതി നൽകി

5 പേർ പരാതി നൽകി

ഒരു കേസിൽ 5 ലക്ഷം രൂപ പണം കൈമാറിയ യുവതിയോട് 10 ലക്ഷം രൂപം കൂടി ആവശ്യപ്പെട്ടതോടെയാണ് ഇവർ കുടുങ്ങിയത്. യുവതി പരാതിയുമായി സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു. യാദവും പരാതിക്കാരിയും തമ്മിൽ നടന്ന ഫോൺ സംഭാഷണങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് കൈലാഷ് യാദവ് അറസ്റ്റിലാവുകയും മറ്റു രണ്ട് പ്രതികളിലേക്ക് കൂടി അന്വേഷണം നീളുകയുമായിരുന്നു. ഇതിന് പിന്നാലെ 4 യുവതികൾ കൂടി പരാതിയുമായി രംഗത്ത് എത്തി. മൂന്ന് മാസം ഇരുവരെയും നിരീക്ഷിച്ച ശേഷമാണ് പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+