പ്രണയം; പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കസിന്‍ സഹോദരന്മാര്‍ കൊലപ്പെടുത്തി
രോഹ്താസ്: ജാതിമാറി പ്രണയിച്ചതിനെ തുടര്‍ന്ന് കസിന്‍ സഹോദന്മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി. ബിഹാറിലെ രോഹ്താസ് ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തയാളെ പെണ്‍കുട്ടി പ്രണയിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
ബിക്രംഗഞ്ച് കോളേജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. മുത്തച്ഛനൊപ്പം താമസിച്ചായിരുന്നു കോളേജില്‍ പോയിരുന്നു. പ്രദേശത്തെ ഒരു ചെറുപ്പക്കാരുമായി പെണ്‍കുട്ടി പ്രണയത്തിലായി. സംഭവമറിഞ്ഞ കസിന്‍ സഹോദരന്മാര്‍ ഇത് വിലക്കുകയും തുടരാന്‍ പാടില്ലെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.

അടുത്തിടെ പരീക്ഷയ്ക്കുശേഷം പെണ്‍കുട്ടി ഖേതാല്‍പുരിലെ തന്റെ വീട്ടീലേക്ക് മടങ്ങിവന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനായി കാമുകന്‍ സ്ഥലത്തെത്തി. കസിന്‍ സഹോദരന്മാര്‍ ഇയാളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെയും ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ പെണ്‍കുട്ടി കൂട്ടാക്കിയില്ല.
ഇതില്‍ പ്രകോപിതരായ രാകേഷ് കുമാര്‍ സോനു കുമാര്‍ എന്നീ കസിന്‍ സഹോദരന്മാര്‍ പെണ്‍കുട്ടിയെ കുത്തിയും വെടിവെച്ചും കൊലപ്പെടുത്തുകയായിരുന്നു. മകള്‍ ആക്രമണത്തിനിരയാകുന്നതുകണ്ട് രക്ഷിക്കാനെത്തിയ മാതാപിതാക്കളെയും ഇവര്‍ കൊലപ്പെടുത്തി. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.


Click it and Unblock the Notifications