ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം; നഴ്സിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിനടുത്ത് നഴ്സിനെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി.
ഗാസിയാബാദ്: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിനടുത്ത് നഴ്സിനെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോകവെ രണ്ടുപേര്‍ പിന്തുടര്ന്നെത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുപത്തിയഞ്ചുകാരിയായ നഴ്സ് ജോലിക്കുശേഷം വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. ദേശീയപാത എന്‍എച്ച് 58ല്‍വെച്ച് രണ്ടുപേര്‍ പിന്തുടരുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ വീട്ടുകാരെ സഹായത്തിന് വിളിച്ചെങ്കിലും ഫോണ്‍ കവറേജ് ഇല്ലായിരുന്നു. ഫോണ്‍ വിളിക്കുമ്പോള്‍ പിന്നോക്കംപോയ യുവാക്കള്‍ ഇതിനുശേഷം വീണ്ടും പിന്തുടര്ന്നെത്തി ആക്രമിച്ചെന്ന് യുവതി പറഞ്ഞു.

നഴ്സിന്റെ വീടിന്റെ 200 മീറ്റര്‍ അകലെവെച്ച് ഇവരെ ആക്രമിച്ച യുവാക്കള്‍ വയലിലേക്ക് വലിച്ചിഴയ്ക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തി. മോഷ്ടക്കളാണ് ഇവരെന്നാണ് യുവതി ആദ്യം ധരിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കിയെങ്കിലും പിന്നീട് ആക്രമിക്കുകയായിരുന്നു.
ബലാത്സംഗത്തിനുശേഷം രണ്ടുപേരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവര്‍ പരസ്പരം പേരുകള്‍ വിളിച്ചിരുന്നതായി യുവതിയുടെ മൊഴിയിലുണ്ട്. ഇതേതുടര്‍ന്ന് ഇതേ പേരുകാരനായ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും യുവതി തിരിച്ചറിയാത്തതിനാല്‍ വിട്ടയച്ചു. പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരമേറ്റശേഷം സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications