ദില്ലിയില്‍ ഭൂചലനം

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഭൂചലനത്തെക്കുറിച്ചുള്ള വാര്‍ത്ത ആദ്യം പ്രചരിച്ചത്. 12.41നാണ് ആദ്യ ചലനം ഉണ്ടായത്. മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ നീണ്ട് നിന്ന് ഭൂചലനത്തിന്റെ തീവ്രത 3.1 രേഖപ്പെടുത്തി.
ഒരു മണിയ്ക്കൂറിന് ശേഷം 1.41 നാണ് വീണ്ടും ഭൂചലനം ഉണ്ടാകുന്നത്. നൊയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് രണ്ടാമത് ഭൂചലനം ഉണ്ടായത്. റിക്ടര്‍സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ നഗരവാസികള്‍ വീടുകളില്‍ നിന്ന് പുറത്തേയ്‌ക്കോടി. നാല് തവണ ഭൂമികുലുക്കമുണ്ടായെന്നും മറ്റും ചിലര്‍ പറയുന്നുണ്ട്. ദില്ലിയില്‍ ഉണ്ടാതില്‍ ഏറ്റവും വലിയ ഭൂചലനമാണ് ഇന്ന് (നവംബര്‍12) നടന്നതെന്നും ചിലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications