കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ നാട്ടില്‍ രണ്ട് സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി, പ്രതികരിച്ച് മുഖ്യമന്ത്രി, കര്‍ശന നടപടി

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ രണ്ട് സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മേഖലയിലെ ഒരു ക്ഷേത്രത്തില്‍ താല്‍ക്കാലികമായി താമസിക്കുകയായിരുന്ന രണ്ട് സന്യാസിമാരെയാണ് കൊലപ്പെടുത്തിയത്. 55ഉം 35ഉം വയസുള്ള രണ്ട് സന്യാസിമാരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് രാജു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് കൊലപാതകത്തിന് പിന്നില്‍. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്‌തെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. വിശദാശങ്ങളിലേക്ക്.

മോഷണ കുറ്റം

മോഷണ കുറ്റം

ക്ഷേത്രത്തില്‍ താമസിക്കുന്നതിനിടെ സന്യാസിമാര്‍ ഇപ്പോള്‍ അറസ്റ്റിലായ രാജു എന്നയാള്‍ മോഷ്ടാവാണെന്ന് നാട്ടുകാരോട് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് കൊല ചെയ്യാന്‍ മുതിര്‍ന്നതെന്ന് പൊലീസ് കരുതുന്നു. മയക്കുമരുന്നിന് അടിമയായ പ്രതി വാളുപയോഗിച്ച് രണ്ട് പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കൊലയ്ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

കര്‍ശന നടപടി

കര്‍ശന നടപടി

സന്യാസിമാരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ വര്‍ഗീയമായി ഒന്നും തന്നെയില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി മയക്കുമരുന്നിന് അടിമയായതിനെ തുടര്‍ന്ന് ചെയ്തതാണിത്. അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

പിടികൂടിയത് നാട്ടുകാര്‍

പിടികൂടിയത് നാട്ടുകാര്‍

രണ്ട് സന്യാസിമാരാണ് ക്ഷേത്രത്തില്‍ താമസിച്ചത്. കൊലപതകം നടത്തിയ മുരളി അലിയാസ് രാജു എന്നയാള്‍ ഇവിടെ വരാറുണ്ടായിരുന്നു. സന്യാസിമാരുടെ ചില സാധനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കള്ളനാണെന്ന് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാജു പുരോഹിതരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് പ്രകോപിതനായാണ് കൊല നടത്തിയത്. കൊലയ്ക്ക് ശേഷം സമീപത്ത് നിന്ന് മയക്കുമരുന്ന ഉപയോഗിക്കുകയായിരുന്ന പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ഈ സംഭവവും. കള്ളന്മാരാണെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചെങ്കിലും സംഭവത്തില്‍ വര്‍ഗീയത ഇല്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

അതേസമയം, കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നതിനിടെയാണ് നാടിനെ നടുക്കി കൊലപാതകം നടന്നത്. സംസ്ഥാനത്ത് ഇതുവരെ 1955 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1589 പേര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ഇന്നലെ മാത്രം 87 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 335 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 31 പേര്‍ മരണത്തിന് കീഴടങ്ങി. ഇന്നലെ മാത്രം 46 പേര്‍ ആശുപത്രിവിടുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു.

English summary
Two Monks Were Killed In Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X