രണ്ട് മാസത്തെ കറന്റ് ബില്‍ മൂന്ന് കോടി, ഞെട്ടിത്തരിച്ച് കര്‍ഷകന്‍; സംഭവിച്ചത്...!!
ജയ്പൂര്‍: കര്‍ഷകന്റെ രണ്ട് മാസത്തെ കറന്റ് ബില്ല് മൂന്ന് കോടിയില്‍ കൂടുതല്‍ രൂപ. എന്താ വിശ്വാസമായില്ലേ, എന്നാല്‍ വിശ്വസിക്കേണ്ടിവരും. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഇവിടെയുള്ള ജിങ്കല ഗ്രാമത്തിലെ കര്‍ഷകനായ പേമാരാം പട്ടേലാണ് ഇത്രയും ഭീമമായ തുക കറന്റ് ബില്ലായി ലഭിച്ചത്. ഇദ്ദേഹത്തിന്റെ കെട്ടിടം ഓട്ടോ ഗാരേജ് നടത്തുന്നതിനായി വാടകയ്ക്ക് നല്‍കിയിരുന്നു. രണ്ടിനും കൂടിയാണ് ഇത്രയും തുക ബില്ലായി വന്നത്. അജ്മിര്‍ വൈദ്യുത് നിഗം ലിമിറ്റഡാണ് ഇത്രയും തുക കര്‍ഷകനോട് അടക്കാന്‍ ആവശ്യപ്പെട്ട് ബില്‍ നല്‍കിയത്.

എന്നാല്‍ സാങ്കേതികമായി വന്ന പിഴവാണിതെന്ന് പിന്നീട് മനസിലാക്കാന്‍ സാധിച്ചു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് കേന്ദ്രമായ ഇ-മിത്രയില്‍ എത്തി പരിശോധിച്ചപ്പോള്‍, പ്രിന്ററില്‍ വന്ന പിഴവാണെന്ന് മനസിലായി. പിന്നീട് ഇവിടെവച്ച് ബില്‍ 6414 രൂപയാക്കി കുറച്ചുകൊടുത്തു. ആദ്യത്തെ ബില്‍ കണ്ടതോടെ കര്‍ഷകന്‍ പേമാരാം ശരിക്കും ഷോക്കടിച്ചിരുന്നു. മാറ്റിത്തന്ന ബില്‍ തുക അപ്പോള്‍ തന്നെ അടച്ചുവെന്ന് പേമാരാം പറഞ്ഞു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഈ ബില്ലിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേരാണ് ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.












Click it and Unblock the Notifications