കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മാസത്തെ കറന്റ് ബില്‍ മൂന്ന് കോടി, ഞെട്ടിത്തരിച്ച് കര്‍ഷകന്‍; സംഭവിച്ചത്...!!

Google Oneindia Malayalam News

ജയ്പൂര്‍: കര്‍ഷകന്റെ രണ്ട് മാസത്തെ കറന്റ് ബില്ല് മൂന്ന് കോടിയില്‍ കൂടുതല്‍ രൂപ. എന്താ വിശ്വാസമായില്ലേ, എന്നാല്‍ വിശ്വസിക്കേണ്ടിവരും. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഇവിടെയുള്ള ജിങ്കല ഗ്രാമത്തിലെ കര്‍ഷകനായ പേമാരാം പട്ടേലാണ് ഇത്രയും ഭീമമായ തുക കറന്റ് ബില്ലായി ലഭിച്ചത്. ഇദ്ദേഹത്തിന്റെ കെട്ടിടം ഓട്ടോ ഗാരേജ് നടത്തുന്നതിനായി വാടകയ്ക്ക് നല്‍കിയിരുന്നു. രണ്ടിനും കൂടിയാണ് ഇത്രയും തുക ബില്ലായി വന്നത്. അജ്മിര്‍ വൈദ്യുത് നിഗം ലിമിറ്റഡാണ് ഇത്രയും തുക കര്‍ഷകനോട് അടക്കാന്‍ ആവശ്യപ്പെട്ട് ബില്‍ നല്‍കിയത്.

bill

എന്നാല്‍ സാങ്കേതികമായി വന്ന പിഴവാണിതെന്ന് പിന്നീട് മനസിലാക്കാന്‍ സാധിച്ചു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് കേന്ദ്രമായ ഇ-മിത്രയില്‍ എത്തി പരിശോധിച്ചപ്പോള്‍, പ്രിന്ററില്‍ വന്ന പിഴവാണെന്ന് മനസിലായി. പിന്നീട് ഇവിടെവച്ച് ബില്‍ 6414 രൂപയാക്കി കുറച്ചുകൊടുത്തു. ആദ്യത്തെ ബില്‍ കണ്ടതോടെ കര്‍ഷകന്‍ പേമാരാം ശരിക്കും ഷോക്കടിച്ചിരുന്നു. മാറ്റിത്തന്ന ബില്‍ തുക അപ്പോള്‍ തന്നെ അടച്ചുവെന്ന് പേമാരാം പറഞ്ഞു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഈ ബില്ലിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേരാണ് ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

 9 മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് 21ന് സ്കൂൾ തുറക്കും: നിർണ്ണായക പ്രഖ്യാപനം പുറത്ത് 9 മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് 21ന് സ്കൂൾ തുറക്കും: നിർണ്ണായക പ്രഖ്യാപനം പുറത്ത്

അമോണിയ ചേർത്ത ഐസ് ഇട്ട് പൊടിപൊടിച്ച് മത്സ്യ വിൽപന; കർശന നടപടിയുമായി അധികൃതർഅമോണിയ ചേർത്ത ഐസ് ഇട്ട് പൊടിപൊടിച്ച് മത്സ്യ വിൽപന; കർശന നടപടിയുമായി അധികൃതർ

കോഴിക്കോട്ട് ഇരട്ടത്തലയുള്ള പശുക്കിടാവ്, അമ്പരന്ന് നാട്ടുകാർ, അതിശയിപ്പിക്കുന്ന മറ്റൊരു പ്രത്യേകതയുംകോഴിക്കോട്ട് ഇരട്ടത്തലയുള്ള പശുക്കിടാവ്, അമ്പരന്ന് നാട്ടുകാർ, അതിശയിപ്പിക്കുന്ന മറ്റൊരു പ്രത്യേകതയും

English summary
Two-month electricity bill Rs 3 crore; Rajasthan farmer in shock
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X