കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ വീണ്ടും തിരച്ചില്‍ തുടങ്ങി; ചളി നീക്കിയപ്പോള്‍ 2 മൃതദേഹങ്ങള്‍ കൂടി കിട്ടി

Google Oneindia Malayalam News

ദില്ലി: മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായ ഉത്തരാഖണ്ഡില്‍ വീണ്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങി. തപോവനിലുള്ള തുരങ്കത്തില്‍ നിന്ന് ചളി നീക്കിയതോടെ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണിപ്പോള്‍. കൂടുതല്‍ ഉദ്യോഗസ്ഥരെ മേഖലയിലെത്തിച്ചു. യന്ത്രസാമഗ്രികളും തിരിച്ചെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. തുരങ്കത്തില്‍ 30 പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് കരുതുന്നത്. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നത്. ദുരന്തത്തില്‍ 204 പേരെയാണ് കാണാതായത്.

r

കഴിഞ്ഞ വ്യാഴാഴ്ച രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഋഷിഗംഗ ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. യു ആകൃതിയിലുള്ള തപോവന്‍ തുരങ്കത്തില്‍ ചെളി അടിഞ്ഞിരിക്കുകയാണ്. ഇവിടെ ശുചീകരണ പ്രവര്‍ത്തനം നടത്തി കുടുങ്ങിയവരെ രക്ഷിക്കാനാണ് നീക്കം.

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

കഴിഞ്ഞ ഞായറാഴ്ചയാണ് ചാമോലി ജില്ലയില്‍ അപ്രതീക്ഷിതമായി പ്രളയമുണ്ടായത്. നന്ദദേവിയിലെ മഞ്ഞുമല ഇടിഞ്ഞത് കാരണമാണ് പ്രളയമുണ്ടായത്. രണ്ടു വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒലിച്ചുപോയിരുന്നു. 45 കിലോമീറ്റര്‍ അകലെ നിന്നാണ് പല മൃതദേഹങ്ങളും കിട്ടിയത്. തപോവന്‍ തുരങ്കത്തിനടുത്ത് വൈദ്യുതോര്‍ജ നിലയത്തിന്റെ നിര്‍മാണം നടക്കുകയായിരുന്നു. ഈ വേളയിലാണ് ദുരന്തമുണ്ടായത്. ജോലിയിലേര്‍പ്പെട്ടിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

English summary
Two more dead bodies recovered in Uttarakhand Tapovan Tunnel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X