കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍-അമരീന്ദര്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!എന്‍ഡിഎ നേതാക്കള്‍ കോണ്‍ഗ്രസില്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പഞ്ചാബില്‍ എന്‍.ഡി.എ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

പഞ്ചാബില്‍ ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ആവേശം ലോക്സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ഭരണ വിരുദ്ധ വികാരം ഒട്ടുംതന്നെ സംസ്ഥാനത്ത് ഇല്ലെന്ന ബൂസ്റ്റിനപ്പുറം മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടി കോണ്‍ഗ്രസിലുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നതോടെ പാര്‍ട്ടിക്ക് പ്രതീക്ഷ ഏറിയിരിക്കുകയാണ്.

<strong>കര്‍ണാടകത്തില്‍ നടക്കാനിരിക്കുന്നത് വന്‍ രാഷ്ട്രീയ അട്ടിമറി! വെളിപ്പെടുത്തല്‍! പഴുതടച്ച് ബിജെപി</strong>കര്‍ണാടകത്തില്‍ നടക്കാനിരിക്കുന്നത് വന്‍ രാഷ്ട്രീയ അട്ടിമറി! വെളിപ്പെടുത്തല്‍! പഴുതടച്ച് ബിജെപി

അവസാനമായി എന്‍ഡിഎ സഖ്യകക്ഷിയായ അകാലിദളില്‍ നിന്നുള്ള പ്രമുഖരായ രണ്ട് നേതാക്കള്‍ കൂടി കോണ്‍ഗ്രസില്‍ എത്തി. വിശദാംശങ്ങളിലേക്ക്

 രണ്ട് നേതാക്കള്‍

രണ്ട് നേതാക്കള്‍

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പഞ്ചാബില്‍ കോണ്‍ഗ്രസിലേക്കുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്‍ഡിഎ സഖ്യകക്ഷിയായ അകാലിദളില്‍ നിന്നുള്ള രണ്ട് വനിതാ നേതാക്കളാണ്.

 സ്വാഗതം ചെയ്ത് അമരീന്ദര്‍

സ്വാഗതം ചെയ്ത് അമരീന്ദര്‍

ഗാങ്ങ്സ്റ്റര്‍ ജസ്വിന്തര്‍ സിങ്ങ് റോക്കിയുടെ അമ്മ ഹര്‍മന്തര്‍ കൗര്‍, സഹോദരി രാജ്ദീപ് കൗര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

 ശിരോമണി തലവനെതിരെ

ശിരോമണി തലവനെതിരെ

2017 ല്‍ ഫിറോസ്പൂര്‍ ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന ഫാസിക നിയമസഭാ മണ്ഡലത്തില്‍ രജദീപ് സ്ഥാനാര്‍ത്ഥിയായിരുന്നു.സ്വതന്ത്രയായിട്ടാണ് രജദീപ് മത്സരിച്ചത്. അന്ന് അവര്‍ 38,000 വോട്ടുകള്‍ മണ്ഡലത്തില്‍ നേടിയിരുന്നു. ശിരോമണി അകാലി ദള്‍ തലവന്‍ സുഖ്ബീര്‍ സിങ് ബാദല്‍ ആണ് ഫിറോസ്പൂരില്‍ നിന്ന് മത്സരിക്കുന്നത്.

 കരുത്ത് വര്‍ധിച്ച് കോണ്‍ഗ്രസ്

കരുത്ത് വര്‍ധിച്ച് കോണ്‍ഗ്രസ്

നേതാക്കാളുടെ കുത്തൊഴുക്ക് സംസ്ഥാത്ത് കോണ്‍ഗ്രസിന്‍റെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് അമരീന്തര്‍ സിങ്ങ് പറഞ്ഞു. രജദീപും കോണ്‍ഗ്രസിനോട് നന്ദി അറിയിച്ചു.സുഖീര്‍ ബാദലിന്‍റെ സ്വച്ഛാദിപത്യ ഭരണമാണ് അകാലിദളില്‍ അരങ്ങേറുന്നതെന്ന് രജ്ദീപ് കുറ്റപ്പെടുത്തി.

 നിരവധി നേതാക്കള്‍

നിരവധി നേതാക്കള്‍

അകാലിദളില്‍ നിന്ന് നിരവധി പേര്‍ കോണ്‍ഗ്രസിലേക്ക് ചേരാന്‍ സന്നദ്ധരായി നില്‍ക്കുന്നുണ്ട്. വികസനവും പാര്‍ട്ടിയിലെ ജനാധിരത്യവുമാണ് കോണ്‍ഗ്രസിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതെന്നും രജദീപ് പറഞ്ഞു.

 സിറ്റിങ്ങ് എംപി

സിറ്റിങ്ങ് എംപി

നേരത്ത ശിരോമണി അകാലി ദളിന്‍റെ മുതിര്‍ന്ന നേതാവാവും ഫിറോസാപൂര്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയുമായി ഷേര്‍ സിംഗ് ഗുബായും കോണ്‍ഗ്രസില്‍ എത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ ആംആദ്മിയില്‍ നിന്നുള്ള നേതാക്കളും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു

 എംഎല്‍എമാര്‍

എംഎല്‍എമാര്‍

നേരത്തേ ആംആദ്മിയുടെ സിറ്റിങ്ങ് എംഎല്‍എമാരായ മാന്‍സയില്‍ നിന്നുള്ള നിയമസഭാംഗം നസര്‍ സിങ് മന്‍ശാഹിയ, അമര്‍ജിത്ത് സിങ്ങ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എഎപിയില്‍ നിന്ന് മാത്രമല്ല, നിരവധി പ്രതിപക്ഷ നേതാക്കളാണ് ഇതുവരെ കോണ്‍ഗ്രസില്‍ എത്തിയത്.

 ഒരു മാസത്തിനിടെ

ഒരു മാസത്തിനിടെ

മുന്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷനായ ഗുര്‍ലാല്‍ സാലിയ മറ്റ് നേതാക്കളായ മോഹന്‍ ലാല്‍ , രാജീന്ദര്‍ സിങ്ങ് എന്നിവരും കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കോണ്‍ഗ്രസില്‍ എത്തിയ പ്രമുഖരാണ്. 2017 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ അലയൊലികളാണ് ലോക്സഭാ തിരഞ്ഞെടുപ്പിനും മുന്‍പും കോണ്‍ഗ്രസില്‍ അലയടിക്കുന്നതെന്ന് നേതൃത്വം കണക്കാക്കുന്നു.

 പഞ്ചാബില്‍ മുന്നേറ്റം

പഞ്ചാബില്‍ മുന്നേറ്റം

ശിരോമണി അകാലിദള്‍-ബിജെപി സഖ്യമാണ് നേരത്തേ പഞ്ചാബ് ഭരിച്ചിരുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയാണ് പഞ്ചാബില്‍ നേട്ടം കൊയ്തത്.എഎപി നാല് ലോക്സഭ സീറ്റുകള്‍ നേടി. ശിരോമണി അകാലിദളും നാല് സീറ്റ് നേടി. അതേസമയം കോണ്‍ഗ്രസിന് മൂന്ന് സീറ്റാണ് ലഭിച്ചത്. ബിജെപി രണ്ട് സീറ്റിലും വിജയിച്ചു.

 കുതിച്ചു കയറി

കുതിച്ചു കയറി

അതേസമയം 2017 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുതിച്ചു കയറി. പിന്നീട് വന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഈ വിജയം ആവര്‍ത്തിച്ചു. ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ തന്നെ പഞ്ചാബിലെ 13 ലോക്‌സഭാ മണ്ഡലങ്ങളും പിടിക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

<strong>പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്! അടിമുടി മാറ്റം, എല്ലാ നീക്കത്തിനും പിന്നില്‍</strong>പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്! അടിമുടി മാറ്റം, എല്ലാ നീക്കത്തിനും പിന്നില്‍

English summary
two more leaders joins congress in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X