കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍; ഇന്ത്യയില്‍ ആകെ 23 രോഗികള്‍, ആശങ്ക

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. സംസ്ഥാന ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് രോഗികള്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും സെവന്‍ ഹില്‍സ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും വകുപ്പ് അറിയിച്ചു. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂസ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ 37 കാരനായ പുരുഷനും യുഎസില്‍ നിന്ന് മടങ്ങിയെത്തിയ 36 കാരനായ സുഹൃത്തിനുമാണ് ഒമൈക്രോണ്‍ വേരിയന്റ് ബാധിച്ചത്.

തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 23 ആയി. നേരത്തെ മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ വേരിയന്റിന്റെ ഏഴ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ കണ്ടെത്തിയ രോഗബാധിതരില്‍ എല്ലാവരും പൂനെ ജില്ലയില്‍ നിന്നുള്ളവരാണ്, ആറ് പേര്‍ പിംപ്രി -ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ( പി സി എം സി ) ഒരാള്‍, പൂനെ നഗരത്തിലും ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും ഉള്ളവരാണ് .

covid

ഈ ഏഴ് രോഗികളില്‍ മൂന്ന് പേര്‍ അടുത്തിടെ ലാഗോസ് സന്ദര്‍ശിച്ചു, എല്ലാവരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ് . മറ്റൊരാള്‍ അടുത്തിടെ ഫിന്‍ലന്‍ഡിലേക്ക് പോയിരുന്നു. മഹാരാഷ്ട്രയ്ക്ക് ശേഷം ഞായറാഴ്ച ഒമൈക്രോണ്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. ഒമൈക്രോണ്‍ വകഭേദവുമായി ജയ്പൂരില്‍ ഒമ്പത് പേരെ കണ്ടെത്തിയതായി രാജസ്ഥാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു . ജയ്പൂരിലെ ഒമിക്റോണ്‍ ബാധിച്ച ഒമ്പത് പേരില്‍ നാലുപേരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്,

ദില്ലിയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യത്തെ രണ്ട് കേസുകള്‍ കര്‍ണാടകയില്‍ കണ്ടെത്തി , അതിനുശേഷം മഹാരാഷ്ട്രയിലും ഗുജറാത്തിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം, ലോകത്ത് 52 രാജ്യങ്ങളിലാണ് ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയത്. ബ്രിട്ടനില്‍ വന്‍ വര്‍ധനവാണ് ഒമൈക്രോണ്‍ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. 246 കേസുകളാണ് ഇതുവരെ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള ആദ്യ ഇരുപത് രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട് . ഒമൈക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ 228 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

English summary
Two more Omicron infection in Maharashtra; Total 23 patients in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X