കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ തുനിഞ്ഞിറങ്ങി ബിജെപി, രണ്ട് ടിഡിപി നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു

  • By
Google Oneindia Malayalam News

വിജയവാഡ: ആന്ധ്രയയില്‍ ആധിപത്യമുറപ്പിക്കാന്‍ ഉറച്ച് ബിജെപി. നാല് രാജ്യസഭ എംപിമാര്‍ക്ക് പുറമേ കൂടുതല്‍ ടിഡിപി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ്. അവസാനമായി ടിഡിപി മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ബാലകൃഷ്ണന്‍റെ ബന്ധുക്കളായ പോട്ലുരി കൃഷ്ണ ബാബുവും ഭാര്യയുമായണ് ബിജെപിയില്‍ ചേര്‍ന്നത്. പമരുവിലെ മുതിര്‍ന്ന തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കൂടിയാണ് കഷ്ണ ബാബു.

shahbjp

<strong>യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്</strong>യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്

കഴിഞ്ഞ ദിവസം സിനിമാ നിര്‍മ്മാതാവും മുന്‍ ടിഡിപി എംഎല്‍എയുമായ അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കൂടുതല്‍ നേതാക്കള്‍ ടിഡിപി വിട്ട് ബിജെപിയില്‍ എത്തുമെന്ന നേതാക്കളുടെ വെളിപ്പെടുത്തല്‍ ശരിവെയ്ക്കുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചതില്‍ ടിഡിപിയില്‍ പല മുതിര്‍ന്ന നേതാക്കളും അതൃപ്തരാണ്. സംസ്ഥാനത്ത് ടിഡിപിക്ക് ബദലായി ബിജെപി മാറുമെന്നാണ് നേതാക്കള്‍ അടക്കം പറയുന്നത്. ടിഡിപിക്ക് നിലനില്‍പ്പ് ഇല്ലാത്ത സാഹചര്യത്തില്‍ ബിജെപിയില്‍ ചേരുന്നതാണ് ഗുണകരമാകുകയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

<strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി</strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി

ജഗന്‍റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ അധികാരത്തില്‍ ഏറിയതില്‍ പല ടിഡിപി നേതാക്കളും ആശങ്കയിലാണ്. ഇതിനോടകം തന്നെ ജഗന്‍ ടിഡിപി നേതാക്കള്‍ക്ക് എതിരെ ചരടുവലികള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ബാങ്ക്, ആദായ കേസുകള്‍ അഭിമുഖീകരിക്കുന്ന നേതാക്കള്‍ക്കെതിരെയാണ് ജഗന്‍റെ നീക്കം. ബിജെപിക്കൊപ്പം നിന്നാല്‍ ജഗനെ പ്രതിരോധിക്കാമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നുണ്ട്.

പരമാവധി ടിഡിപി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ബിജെപിയും സജീവമാക്കിയിട്ടുണ്ട്. അഞ്ച് ടിഡിപി എംഎല്‍എമാരെ ബിജെപിയില്‍ എത്തിച്ച് ടിഡിപിയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നതെന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്</strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്

English summary
Two more TDP leaders joins BJP in Andra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X