വിനായക ചതുര്‍ത്ഥിക്ക് വന്‍ ആക്രമണ പദ്ധതി! രണ്ട് ഭീകരര്‍ പിടിയില്‍!
പാക്കിസ്ഥാൻ തീവ്രവാദസംഘടനയായ ഹിസ്ബുൾ മുജാഹിദിൻരെ പ്രവർത്തകർ എന്നു സംശയിക്കപ്പെടുന്ന രണ്ടുപേര്‍ പിടിയിൽ. കാൺപൂരിൽ നിന്നും തീപ്രവാദ സംഘടനയുടെ സജീവപ്രവർത്തകരെന്ന് കരുതുന്ന ഇവരെ ആയുധങ്ങൾ ഉൾപ്പെടെയാണ് പിടികൂടിയത്.

വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അക്രമം നടത്താനുള്ള പദ്ധതിയായിരുന്നു ഇവർക്കുണ്ടായിരുന്നതെന്ന് ഡിജിപി ഒപി സിംഗ് പറഞ്ഞു. 2017 ലെ കാശ്മീർ ക്യാംപിൽ നിന്നും പരിശീലനം ലഭിച്ച ഇവര്‍ പിടിിയലായ വാർത്ത
ദേശീയ വാർത്താ ഏജന്‍സിയായ എഎൻഐയാണ്
പുറത്തു വിട്ടത്.
പാക് ഭീകര സംഘടനകൾ അടുത്തകാലത്തായി ഇന്ത്യയിൽ അക്രമം
നടത്തുവാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നുവെന്ന് രഹസ്യാന്വേഷണ
ഏജൻസികൾ നേരത്തെ മുന്നറിയിപ്പു നല്കിയിരുന്നു. അതിർത്തിയിലെ നുഴഞ്ഞു കയറ്റം തടയുവാൻ ജാഗ്രതവേണമെന്ന് ആഭ്യന്തര
മന്ത്രാലയം സൈന്യത്തോട് നിർദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications