Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്ന് സാധ്യതയില്ല; കേന്ദ്ര മന്ത്രിയാകാന്‍ ഇവര്‍, കലഹം ഒഴിവാക്കാന്‍ ബിജെപി

ദില്ലി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 19ന് ആരംഭിക്കുമെന്നാണ് സൂചന. ആഗസ്റ്റ് 13 വരെ തുടരുന്ന സമ്മേളനത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പാര്‍ട്ടിയില്‍ പല കാരണങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖര്‍ക്കും ഇത്തവണ പരിഗണന കിട്ടുമെന്നാണ് വിവരം. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ പേരാണ് ഇതില്‍ ആദ്യം ഉയര്‍ന്നു കേള്‍ക്കുന്നത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയെങ്കിലും സോനോവാളിനെ മുഖ്യമന്ത്രിയാക്കിയിരുന്നില്ല.

ഇതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു. ഹിമന്ദ ബിശ്വ ശര്‍മയാണ് അസമിന്റെ പുതിയ മുഖ്യമന്ത്രി. സോനോവാളിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ആശ്വസിപ്പിക്കുമെന്നാണ് വിവരം. അദ്ദേഹം കഴിഞ്ഞാഴ്ച ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു. മന്ത്രിസഭാ പ്രവേശനമാണ് ചര്‍ച്ചയായത് എന്നാണ് സൂചന.

സോനോവാളിനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചേക്കും. അസമിലെ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ബിസ്വജിത് ദയ്മരിയെ നിയമസഭാ സ്പീക്കറാക്കി മാറ്റിയിരുന്നു. ഇദ്ദേഹം രാജ്യസഭാ അംഗത്വം ഒഴിഞ്ഞാണ് സ്പീക്കറായത്. ഈ ഒഴിവില്‍ സോനോവാളിനെ രാജ്യസഭയിലെത്തിക്കുമെന്നും ശേഷം കേന്ദ്രമന്ത്രിയാക്കുമെന്നുമാണ് വിവരം.

മാത്രമല്ല, മധ്യപ്രദേശില്‍ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയെയും മന്ത്രിസഭയിലെടുക്കുമെന്ന് കേള്‍ക്കുന്നു. അദ്ദേഹത്തെ നേരത്തെ രാജ്യസഭാംഗമാക്കിയിരുന്നു ബിജെപി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സിന്ധ്യയുടെ നീക്കമാണ് മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും ഭരണം ലഭിക്കാന്‍ കാരണം. അതുകൊണ്ടുതന്നെ സിന്ധ്യയെയും സോനോവാളിനെയും പിണക്കാതെ കൂടെ നിര്‍ത്തുകയാണ് ബിജെപി. ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവ് കേന്ദ്രമന്ത്രിയാകുമെന്നാണ് മറ്റൊരു വിവരം. കേരളത്തില്‍ നിന്ന് പുതിയ മുഖം കേന്ദ്ര മന്ത്രിസഭയിലെത്തുമെന്ന് വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം കാരണം കേരളത്തിലെ നേതാക്കളെ പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+