ബിജെപിഎംഎല്‍എയെ കൊലപ്പെടുത്തിയ കേസ്: നക്സലൈറ്റുകളെ പോലീസ് വെടിവെച്ചു കൊന്നു, സംഭവം ദന്തേവാഡയില്‍!!
ഭോപ്പാല്‍: ബിജെപി എംഎല്‍എയെ കൊലപ്പെടുത്തിയ രണ്ട് നക്‌സലെറ്റുകളെ സുരക്ഷ സേന വെടിവയ്പ്പില്‍ കൊലപ്പെടുത്തി. കഴിഞ്ഞയാഴ്ച്ച ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമ മന്താവിയും നാലു സുരക്ഷ സെനികരും നക്‌സല്‍ ഭീകരതയ്ക്കിരയായിരുന്നു. നക്‌സലൈറ്റുകള്‍ ആസൂത്രണം ചെയ്ത സ്‌ഫോടനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
നക്‌സലൈറ്റുകളെ വധിച്ച കാര്യം നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ സഹമേധാവി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി സുന്ദര്‍രാജ് സ്ഥിരീകരിച്ചു. ദന്തേവാഡയിലെ ദയിലികര്‍ക ഗ്രാമത്തില്‍ നടന്ന ഏറ്റ്മുട്ടലിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പോലീസ് വിശദമാക്കി. ലിങ്ക, വര്‍ഗീസ് എന്നിവരാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഏറ്റുമുട്ടലിനിടെ പരിക്കേറ്റ നക്‌സലൈറ്റുകളെ പിന്നീട് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തു നിന്നും തോക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട വര്‍ഗീസ് മലിന്‍ഗര്‍ ഏരിയ കമ്മിറ്റി ചുമതല വഹിക്കുന്നയാളാണ്. ഇയാളുടെ തലയ്ക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് വിശദമാക്കി. കൊല്ലപ്പെട്ട ലിങ്ക വര്‍ഗീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നയാളും പ്രാദേശിക സ്ക്വാഡിലെ അംഗവുമാണ്.

ഐഇഡി അഥവാ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിക്കുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. അതിനാല്‍ നക്‌സലുകള്‍ ഏറെ തീവ്രതയുള്ള ഓപ്പറേഷന്‍ പദ്ധതിയിടുന്നുണ്ടെന്നും അത് തടയാന്‍ സാധിച്ചത് വലിയ വിജയമാണെന്നും പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു.












Click it and Unblock the Notifications