കുംഭമേളയില്‍ നിന്ന് സന്യാസി സമൂഹങ്ങള്‍ പിന്മാറുന്നു; പ്രമുഖ സന്യാസി രോഗം ബാധിച്ച് മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ നിന്ന് സന്യാസി സമൂഹങ്ങള്‍ പിന്മാറുന്നു. കൊറോണ രോഗം തീര്‍ഥാടകര്‍ക്കിടയില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണിത്. ഒരു പ്രമുഖ സന്യാസി രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. മറ്റു ചില സന്യാസിമാര്‍ ചികില്‍സയിലാണ്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള കൊറോണ രോഗ വ്യാപനത്തിന് ഇടയാക്കുമോ എന്ന് പല കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു.
നിരഞ്ജിനി അഖാഡ, ടാപോ നിധി ശ്രീ ആനന്ദ് അഖാഡ എന്നീ സന്യാസി സമൂഹങ്ങളാണ് കുംഭമേളയില്‍ നിന്ന് പിന്മാറിയത്. കുംഭമേളയില്‍ മൊത്തം പങ്കെടുക്കുന്നത് 13 സന്യാസി സമൂഹങ്ങളാണ്. രണ്ടു വിഭാഗം ശനിയാഴ്ച കഴിഞ്ഞാല്‍ കുംഭമേളയില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചു. 30 സന്യാസിമാര്‍ രോഗം ബാധിച്ച് ചികില്സയിലായിലാണെന്ന് ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്കെ ഝാ പറഞ്ഞു.
റമദാന് വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

സന്യാസിമാരെ പരിശോധിക്കുന്നതിന് പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുംഭമേളയിലെ പ്രധാന ചടങ്ങായ പുണ്യ സ്നാനം ഈ മാസം 14ന് കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് പല സന്യാസിമാര്‍ക്കും രോഗം ബാധിച്ചത്. അതുകൊണ്ട് കുംഭമേളയില്‍ നിന്ന് ഞങ്ങള്‍ പിന്മാറുകയാമെന്ന് നിരഞ്ജിനി അഖാഡ സെക്രട്ടറി രവീന്ദ്ര പുരി പറഞ്ഞു.
അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റായ നരേന്ദ്ര ഗിരി രോഗം ബാധിച്ച് ഋഷികേഷിലെ എയിംസില്‍ ചികില്‍സയിലാണ്. മാത്രമല്ല, മധ്യപ്രദേശില്‍ നിന്നുള്ള മഹാ നിര്‍വാനി അഖാഡയുടെ മേധാവി സ്വാമി കപില്‍ ദേവ് രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തരാഖണ്ഡില്‍ 2220 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ കൂടുതലും ഹരിദ്വാറിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കാറ്. ജനുവരി പകുതി മുതല്‍ ആരംഭിച്ച് ഏപ്രില്‍ വരെ തുടരുകയാണ് പതിവ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത് ഏപ്രില്‍ മാസം മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്. കൊറോണ വ്യാപിക്കുന്നതിനാല്‍ ഏപ്രില്‍ 30 വരെ തുടരണോ എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications