Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിതയില്‍ കത്തുന്ന സ്ത്രീയുടെ മൃതശരീരം; കഷ്ണങ്ങളാക്കി പങ്കിട്ടു കഴിച്ചു; രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഭുവനേശ്വര്‍ : മദ്യലഹരിയില്‍ ശ്മശാനത്തില്‍ നിന്ന് മനുഷ്യമാംസം ഭക്ഷിച്ചെന്ന ആരോപണത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒഡീഷയിലെ ബഡാസാഹി പോലീസ് പരിധിയിലെ പ്രതാപൂര്‍ പഞ്ചായത്തിന് കീഴിലുള്ള ജാമുന്‍ ബന്ധസാഹി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ശ്മശാനത്തിന് സമീപത്തെ ഗ്രാമമായ ദന്തുനി സ്വദേശികളാ. സുന്ദര്‍ മോഹന്‍ സിംഗ് (58), നരേന്ദ്ര സിംഗ് (25) എന്നിവരാണ് അറസ്റ്റിലായത്.

അവിവാഹിതയായ ഒരു സ്ത്രീയുടെ മാംസം കഴിക്കുന്നത് തനിക്ക് ശക്തി നല്‍കുമെന്ന് വിശ്വസിച്ചാണ് സുന്ദര്‍ മനുഷ്യമാംസം ഭക്ഷിച്ചത്. കൂടാതെ സുന്ദര്‍ മന്ത്രവാദം ഉള്‍പ്പടെ നടത്താറുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ പി ആര്‍ എം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മരിച്ച 25കാരി മധുസ്മിത സിംഗിന്റെ മൃതശരീരത്തില്‍ നിന്നുള്ള മാംസമാണ് ഇവര്‍ ഭക്ഷിച്ചത്.

odisha

അസുഖബാധിതയായ മധുസ്മിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം, സ്ത്രീയുടെ മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി ദഹിപ്പിച്ചു. ഈ സമയത്ത് അവിടെ എത്തിയ സുന്ദര്‍ കത്തിക്കൊണ്ടിരുന്ന ശവശരീരത്തില്‍ നിന്ന് മാംസം എടുത്ത് മൂന്ന് കഷ്ണങ്ങളാക്കുകയായിരുന്നു.

പിന്നീട് രണ്ട് മാംസക്കഷണങ്ങള്‍ തീയിലേക്ക് വലിച്ചെറിയുകയും ബാക്കിയുള്ളത് നരേന്ദ്രനുമായി സംഭവസ്ഥലത്ത് വച്ച് തന്നെ പങ്കിട്ട് കഴിക്കുകയും ചെയ്തു. ഇവരുടെ പ്രവര്‍ത്തിയില്‍ ഞെട്ടിത്തരിച്ച നാട്ടുകാരും ബന്ധുക്കളും രണ്ട് പേരെയും പിടികൂടി മര്‍ദ്ദിച്ച് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പിന്നാലെ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മധുസ്മിതയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ പി സി 297, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി ബദസാഹി എസ് ഐ സഞ്ജയ് കുമാര്‍ പരിദ പറഞ്ഞു. മദ്യ ലഹരിയിലാണ് ഇവര്‍ മനുഷ്യ മാംസം ഭക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ ഒന്നും പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയോധികയെ കൊലപ്പെടുത്തിയ യുവാവ് തലയിലെ മാംസം ഭക്ഷിക്കുകയായിരുന്നു. മുംബൈ സ്വദേശിയായ 24കാരനാണ് കുറ്റകൃത്യം ചെയ്തത്. പ്രതിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. പാലി ജില്ലയിലെ സെന്ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാന്തി ദേവി കാത്താട്ടാണ് കൊല്ലപ്പെട്ടത്. 60 വയസായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+