Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭയില്‍ ഞെട്ടിപ്പിക്കുന്ന സംഭവം; ഗ്യാലറിയില്‍ നിന്ന് രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടി...

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. ഗ്യാലറിയില്‍ നിന്ന് രണ്ടു പേര്‍ സഭയുടെ നടുത്തളത്തിലേക്ക് ചാടി. ഭയപ്പെട്ട് എംപിമാര്‍ അതിവേഗം പുറത്തേക്കോടി. സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കണ്ണീര്‍ വാതകവുമായിട്ടാണ് ഇവര്‍ നടുത്തളത്തിലേക്ക് ചാടിയത് എന്നാണ് പ്രാഥമിക വിവരം. ഈ വേളയില്‍ സഭയില്‍ മഞ്ഞ പുക വ്യാപിച്ചുവെന്ന് ചില എംപിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം നടത്തുളത്തിലേക്ക് ചാടിയവര്‍ പിന്നീട് ബെഞ്ചിന് മുകളിലേക്ക് കയറിയെന്നും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തിലാണ് ഈ സംഭവം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു പേരെയും സുരക്ഷാ ജീവനക്കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

lok-sabha

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പരിഭ്രാന്തി പരത്തുന്ന സംഭവം ഉണ്ടായതെന്ന് എംപിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി എംപി ഖര്‍ഗന്‍ മുര്‍മു സംസാരിക്കവെയാണ് സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ഒരാള്‍ സഭയുടെ നടത്തുളത്തിലേക്ക് ചാടിയത്. ബാര്യറില്‍ തൂങ്ങി നിന്ന ശേഷമാണ് ഇയാള്‍ നടത്തളത്തിലേക്ക് ചാടിയതത്രെ. തൊട്ടുപിന്നാലെ മറ്റൊരാളും ഗ്യാലറിയില്‍ നിന്ന് ചാടി.

ശേഷം ഇരുവരും ബെഞ്ചുകളില്‍ കയറി. മറ്റു ബെഞ്ചുകളിലേക്ക് മാറി മാറി ചാടി. അതിനിടെ ചില എംപിമാര്‍ ചേര്‍ന്ന് ഇവരെ പിടിക്കുകയായിരുന്നു. ഈ വേളയില്‍ അവരുടെ ഷൂസില്‍ നിന്ന് എന്തോ വലിച്ചെടുത്തുവെന്നും മഞ്ഞ നിറത്തിലുള്ള പുക നിറഞ്ഞുവെന്നും എംപിമാര്‍ പറയുന്നു. ഈ വേളയില്‍ എംപിമാരില്‍ പലരും അതിവേഗം പുറത്തേക്ക് ഓടി.

അപ്പോഴേക്കും പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. ശേഷം പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എംപിമാര്‍ നല്‍കുന്ന സന്ദര്‍ശകരുടെ പാസ് ഉപയോഗിച്ച് അകത്ത് കടന്നവരാണ് അതിക്രമം കാണിച്ചത് എന്നാണ് കരുതുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

ഗ്യാലറിയില്‍ നിന്ന് സഭയുടെ നടത്തുളത്തിലേക്ക് ചാടിയ ഒരാള്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ഓടിയടുത്തുവെന്ന് കാര്‍ത്തി ചിദംബരം എംപി പറഞ്ഞു. ഇയാള്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്നും കാര്‍ത്തി പറയുന്നു. പരിഭ്രാന്തി പരത്തിയ ഈ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+