വെല്ലൂര്‍ ജയിലില്‍ നിന്നും ലീവിന് എത്തിയ രണ്ട് തടവുകാര്‍ മുങ്ങി
വെല്ലൂര്‍: വെല്ലൂര്‍ ജയിലില്‍ നിന്നും എമര്‍ജന്‍സി ലീവിനായി നാട്ടിലെത്തിയ തടവുകാര്‍ മുങ്ങി. വീട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷങ്ങള്‍ക്കായി എത്തിയതാണിവര്‍. തിരുവണ്ണാമലൈയിലെ അറമുഖന്‍(42), ഗുണ്ടിയാട്ടം ടൗണിലെ മേഘനാഥന്‍ (56) എന്നിവരാണ് അവധി കഴിഞ്ഞിട്ടും ജയിലില്‍ തിരിച്ചെത്താതിരുന്നത്.
വ്യത്യസ്ത കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച പ്രതികളാണ് ഇവര്‍. 13 വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു. ദീപാവലി ദിവസത്തില്‍ വീട്ടിലേക്ക് പോയതായിരുന്നു ഇവര്‍. വെല്ലൂര്‍ ജയിലില്‍ മൊത്തെ 65 പേരാണ് ലീവിന് പോയിരുന്നത്.

3 ദിവസത്തെ ലീവാണ് പ്രതികള്‍ക്ക് ലീവ് അനുവദിച്ചിരുന്നത്. ഒക്ടോബര്‍ 28 മുതല്‍ 31 വരെയാണ് ലീവ് അനുവദിച്ചത്. നവംബര്‍ 1 നായിരുന്നു തിരിച്ച് ജയിലിലേക്ക് തിരിച്ചെത്തേണ്ട തിയതി. എന്നാല്‍ അറമുഖനും മേഘനാഥനും ജയിലില്‍ എത്തിയില്ല.
പ്രതികളുടെ ജയിലിലെ സ്വഭാവ ഗുണം കാരണമാണ് ലീവ് അനുവദിച്ചത്. ഇതുവരെയുള്ള കാലയളവില്‍ അറമുഖന് 35 തവണ ലീവും മേഘനാഥന് 27 തവണ ലീവും അനുവദിച്ചിട്ടുണ്ട്. ഒരിക്കലും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പോലീസ് അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications