പ്രമുഖ മുസ്ലിം മാട്രിമോണിയല്‍ വെബ്ബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. പുറത്തായത് 20 ലക്ഷം പേരുടെ വിവരങ്ങള്‍
ദില്ലി: രണ്ട് പ്രമുഖ മുസ്ലിം മാട്രിമോണിയല്‍ വെബ്ബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. വെബ്ബ്സൈറ്റിലെ ഇരുപത് ലക്ഷത്തോളം ഉപയോഗാക്തക്കളുടെ വിവരങ്ങളാണ് ഇതോടെ പുറത്തായിട്ടുള്ളത്. ഈ വിവരങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാണ്. ജൂലൈ 10നായിരുന്നു സംഭവം. ഇമെയില്‍ അഡ്രസ് ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാണ് ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്. പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ പകര്‍പ്പ് തങ്ങളുടെ പക്കലുണ്ടെന്ന് ലീക്ക്സോഴ്സ് വെബ്ബ്സൈറ്റ് അവകാശപ്പെടുന്നു.
മുസ്ലിം മാച്ച് ഡോട്ട് കോം, ശാദി ഡോട്ട് കോം എന്നീ വെബ്ബ്സൈറ്റുകളാണ് ഹാക്ക് ചെയ്തിട്ടുള്ളത്. മുസ്ലിം മാച്ച് ഡോട്ട്. കോം ഹാക്ക് ചെയ്തതിന് ശേഷമായിരുന്നു ശാദി. ഡോട്ട് കോമിനെ ഹാക്കര്‍മാര്‍ ലക്ഷ്യം വെച്ചത്. 150,000 യൂസര്‍ അക്കൗണ്ടുകളും ഉപയോക്താക്കള്‍ തമ്മില്‍ നടന്നിട്ടുള്ള 790,000 സ്വകാര്യ സംഭാഷണങ്ങളുമാണ് ഇതോടെ പുറത്തായിട്ടുള്ളത്.

ലീക്ക് സോഴ്സ് വെബ്ബ്സൈറ്റ് പരിശോധിക്കുന്നതോടെ ഇത് ഓണ്‍ലൈനില്‍ ലഭ്യമാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ കഴിയും. ഹാക്കിംഗ് തടയാന്‍ ടു സ്റ്റെപ്പ് വേരിഫിക്കേഷന് എന്നിവ ചെയ്ത് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ഈ സാഹചര്യത്തില്‍ ടെക് വിദഗ്ദര്‍ നല്കുന്ന നിര്‍ദ്ദേശം. ഇരു വെബ്ബ്സൈറ്റുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉടന്‍ തന്നെ പാസ് വേര്‍ഡുകളില്‍ മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications