കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ മുസ്ലിം മാട്രിമോണിയല്‍ വെബ്ബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു. പുറത്തായത് 20 ലക്ഷം പേരുടെ വിവരങ്ങള്‍

  • By Dhyuthi
Google Oneindia Malayalam News

ദില്ലി: രണ്ട് പ്രമുഖ മുസ്ലിം മാട്രിമോണിയല്‍ വെബ്ബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു. വെബ്ബ്‌സൈറ്റിലെ ഇരുപത് ലക്ഷത്തോളം ഉപയോഗാക്തക്കളുടെ വിവരങ്ങളാണ് ഇതോടെ പുറത്തായിട്ടുള്ളത്. ഈ വിവരങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാണ്. ജൂലൈ 10നായിരുന്നു സംഭവം. ഇമെയില്‍ അഡ്രസ് ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാണ് ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്. പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ പകര്‍പ്പ് തങ്ങളുടെ പക്കലുണ്ടെന്ന് ലീക്ക്‌സോഴ്‌സ് വെബ്ബ്‌സൈറ്റ് അവകാശപ്പെടുന്നു.

 പേമ ഖണ്ഡു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയാവും, കോണ്‍ഗ്രസിന്റേത് രാഷ്ടീയ നേട്ടത്തിനുള്ള തന്ത്രമോ! പേമ ഖണ്ഡു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയാവും, കോണ്‍ഗ്രസിന്റേത് രാഷ്ടീയ നേട്ടത്തിനുള്ള തന്ത്രമോ!

മുസ്ലിം മാച്ച് ഡോട്ട് കോം, ശാദി ഡോട്ട് കോം എന്നീ വെബ്ബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തിട്ടുള്ളത്. മുസ്ലിം മാച്ച് ഡോട്ട്. കോം ഹാക്ക് ചെയ്തതിന് ശേഷമായിരുന്നു ശാദി. ഡോട്ട് കോമിനെ ഹാക്കര്‍മാര്‍ ലക്ഷ്യം വെച്ചത്. 150,000 യൂസര്‍ അക്കൗണ്ടുകളും ഉപയോക്താക്കള്‍ തമ്മില്‍ നടന്നിട്ടുള്ള 790,000 സ്വകാര്യ സംഭാഷണങ്ങളുമാണ് ഇതോടെ പുറത്തായിട്ടുള്ളത്.

-wedding-

ലീക്ക് സോഴ്‌സ് വെബ്ബ്‌സൈറ്റ് പരിശോധിക്കുന്നതോടെ ഇത് ഓണ്‍ലൈനില്‍ ലഭ്യമാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ കഴിയും. ഹാക്കിംഗ് തടയാന്‍ ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ എന്നിവ ചെയ്ത് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ഈ സാഹചര്യത്തില്‍ ടെക് വിദഗ്ദര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഇരു വെബ്ബ്‌സൈറ്റുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉടന്‍ തന്നെ പാസ് വേര്‍ഡുകളില്‍ മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

English summary
Two prominent Muslim matrimonial websites hacked and leaked 20 lakhs user's data and private
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X