Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ഭയ ആവര്‍ത്തിക്കപ്പെടുന്നു, ദില്ലിയെ ഞെട്ടിച്ച് രണ്ട് മാനഭംഗങ്ങള്‍! അതും നിര്‍ഭയ വാര്‍ഷിക ദിനം

നിര്‍ഭയ നാലാം വാര്‍ഷിക ദിനത്തില്‍ ദില്ലിയെ ഞെട്ടിച്ച് രണ്ട് പീഡനങ്ങള്‍. ആഭ്യന്തരമന്ത്രാലയത്തിന്‍റെ കാറില്‍ യുവതി ബലാത്സംഗത്തിനിരയായി. 13കാരിയെ സുഹൃത്തുക്കള്‍ബലാത്സംഗം ചെയ്തു.

ദില്ലി : രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കൂട്ടമാനഭംഗം ഉണ്ടായിട്ട് നാലു വര്‍ഷം ആകുന്ന അതേ ദിനം രാജ്യ തലസ്ഥാനത്ത് വീണ്ടും പീഡനം. തെക്കന്‍ ദില്ലിയിലും പടിഞ്ഞാറന്‍ ദില്ലിയിലും രണ്ട് പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തെക്കന്‍ ദില്ലിയില്‍ കാറിവല്‍വച്ച് യുവതി കൂട്ടമാനഭംഗത്തിനിരയായി. പടിഞ്ഞാറന്‍ ദില്ലിയിലെ ഉത്തംനഗറിലാണ് മറ്റൊരു പീഡനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജന്മദിന പാര്‍ട്ടിക്കിടെ 13കാരിയെ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് വിവരം.

 ഇരയായത് 20കാരി

ഇരയായത് 20കാരി

ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കാറിലാണ് 20കാരി പീഡനത്തിനിരയായത്. മോട്ടിബാഗില്‍ വച്ചാണ് സംഭവം. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റേതാണ് കാര്‍. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അമന്‍ കുമാറിനെ അറസ്റ്റ് ചെയ്തു.

വീട്ടിലേക്ക് മടങ്ങുമ്പോള്‍ പീഡനം

വീട്ടിലേക്ക് മടങ്ങുമ്പോള്‍ പീഡനം

നോയിഡ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ജോലി അന്വേഷിച്ച് എത്തിയതായിരുന്നു പെണ്‍കുട്ടി. വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പീഡനം. ടാക്‌സി നോക്കി നില്‍ക്കുമ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാര്‍ എത്തുകയായിരുന്നു. ഇയാള്‍ വീട്ടില്‍ ഇറക്കാം എന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കാറില്‍ കയറിയപ്പോഴായിരുന്നു പീഡനം. ആളൊഴിഞ്ഞ ഇടത്ത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെട്രോളിങ് നടത്തുകയായിരുന്ന പോലീസുകാരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

 മദ്യം നല്‍കി പീഡിപ്പിച്ചു

മദ്യം നല്‍കി പീഡിപ്പിച്ചു

രണ്ടാമത്തെ സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് 13കാരിയെ പീഡിപ്പിച്ചത്. ജന്മദിന പാര്‍ട്ടിക്കിടെ നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഉത്തംനഗറിലാണ് സംഭവം. പീഡിപ്പിച്ചവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.

 പ്രതികള്‍ കസ്റ്റഡിയില്‍

പ്രതികള്‍ കസ്റ്റഡിയില്‍

ആണ്‍സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനാണ് പെണ്‍കുട്ടിയെത്തിയത്. മൂന്നു പേരും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ മദ്യം നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വഴിപോക്കരാണ് പോണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.

 സ്ത്രീകള്‍ സുരക്ഷിതരല്ല

സ്ത്രീകള്‍ സുരക്ഷിതരല്ല

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആറു പേര്‍ ചേര്‍ന്നാണ് യുവതിയെ ക്രൂരമാനഭംഗത്തിന് ഇരയാക്കിയത്. രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്ന നാല് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന കാര്യത്തിന് തെളിവാണ് രണ്ട് പീഡനങ്ങളും. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും ഒന്നും ഫലവത്തായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+