കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് രണ്ട് കോൺഗ്രസ് വിമത എംഎൽഎമാർ സുപ്രീംകോടതിയിലേക്ക്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിയമസഭയിൽ നിന്ന് അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്യാൻ വിമത എംഎൽഎമാർ. രണ്ട് കോൺഗ്രസ് വിമത എംഎൽഎമാരാണ് തങ്ങളെ അയോഗ്യരാക്കിയ നടപടിയിൽ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. വിശ്വാസവോട്ടെടുപ്പിൽ യെഡിയൂരപ്പ ശബ്ദവോട്ടിൽ വിജയിച്ചതോടെ കെ ആർ രമേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമത കോൺഗ്രസ് എംഎൽഎമാരായ രമേഷ് ജാർഖിഹൊള്ളിയും മഹേഷ് കുമത്തഹള്ളിയുമാണ് സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിട്ടുള്ളത്. എംഎൽഎമാർക്ക് വേണ്ടി അഡ്വ. സുബ്രാൻഷു പതിയാണ് പരാതി ഫയൽ ചെയ്തിട്ടുള്ളത്. എംഎൽഎ ആർ ശങ്കറാണ് രണ്ടാമത്തെ പരാതിക്കാരൻ. നേരത്തെ കേസിൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചിട്ടുള്ളത്.

അവരാണ് തലപ്പത്ത് എത്തേണ്ടത്... പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച് അമരീന്ദര്‍ സിംഗ്!!അവരാണ് തലപ്പത്ത് എത്തേണ്ടത്... പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച് അമരീന്ദര്‍ സിംഗ്!!

ഗോകാക്- അഥാനി എന്നീ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരാണ് ജാർഖിഹോള്ളിയും കുമന്തഹള്ളിയും. സ്പീക്കർ സ്ഥാനം രാജിവെക്കുന്നതിന് മുമ്പായി തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി പരിശോധിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കൂടാതെ എംഎൽഎമാരുടെ രാജി തള്ളിയ നടപടിയും പരിശോധിക്കണമെന്നും വിമതർ ആവശ്യപ്പെടുന്നുണ്ട്.

supreme-court2-

ജെഡിഎസിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്നുമാണ് ഇവരുന്നയിക്കുന്ന ആരോപണം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കർണാടക കോൺഗ്രസ് തലവൻ ദിനേഷ് ഗുണ്ടുറാവുവും വിമത എംഎൽഎമാരെ അയോഗ്യരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇവരെക്കുറിച്ചും പരാതിയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ കുമാരസ്വാമിയുടെ വിശ്വാസവോട്ടെടുപ്പിലും ഇരുവരും പങ്കെടുത്തിരുന്നില്ല. നിയമസഭാ നടപടികളിൽ എംഎൽഎമാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കൂറുമാറ്റ നിരോധന നിയമത്തിലെ എട്ടാമത്തെ ഷെഡ്യൂൾ പ്രകാരമാണ് എംഎൽഎമാരെ അയോഗ്യരാക്കിയത്.

English summary
Two rebel Congress leaders move SC against disqualification from Karnataka Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X