കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകള്‍ക്കിടെ രാജസ്ഥാനില്‍ സാറ്റലൈറ്റ് ഫോണുമായി സൗദി പൗരന്‍മാര്‍ പിടിയില്‍

റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ ഭീകരര്‍ ജയ്പൂരിലെത്തിയിട്ടുണ്ടെന്ന രഹസ്യ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലാവുന്നത്

  • By Vaisakhan
Google Oneindia Malayalam News

ജയ്പൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ വേളയില്‍ രണ്ട് സൗദി പൗരന്‍മാരെ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ രാജസ്ഥാനിലെ പൊഖ്‌റാനില്‍ നിന്നാണ് പിടികൂടിയത്. രണ്ട് സൗദി പൗരന്‍മാരെ കൂടാതെ ഒരു ഇന്ത്യന്‍ വംശജനും പിടിയിലായിട്ടുണ്ട്.

1

പിടിയിലായവരില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്താനാണ് ഇവിടെയെത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ അട്ടിമറിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. അല്‍ തലാല്‍ മുഹമ്മദ്, അല്‍ സംറി മുഹമ്മദ് എന്നിവരാണ് പിടിയിലായ സൗദി പൗരന്‍മാരെന്ന പോലീസ് പറഞ്ഞു.

2

ഇവര്‍ നാല്‍പ്പതിനോടടുത്ത് പ്രായം വരും. അതേസമയം പിടികൂടിയ ഇന്ത്യക്കാരന്‍ തെലങ്കാന സ്വദേശി സയ്യിദ് മൊഹസിന്‍ ആണ്. റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ ഭീകരര്‍ ജയ്പൂരിലെത്തിയിട്ടുണ്ടെന്ന രഹസ്യ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലാവുന്നത്. പൊഖ്‌റാനിലെ ഒരു ഹോട്ടലിലായിരുന്നു മൂന്നു പേരും താമസിച്ചിരുന്നത്. രഹസ്യ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് ഇവിടെ തിരച്ചില്‍ നടത്തിയിരുന്നെന്ന് ജെയ്‌സാല്‍മീര്‍ എസ്പി ഗൗരവ് യാദവ് പറഞ്ഞു.

പിടിയിലായവരെ ചോദ്യം ചെയ്യാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ മിലിട്ടറി ഇന്റലിജന്‍സും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സാറ്റലൈറ്റ് ഫോണുകള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് സമ്മതിച്ചതായി സൂചനയുണ്ട്.

English summary
two saudi nationals arrested with a satellite phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X