കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ഭീതി: ദില്ലിയില്‍ രണ്ട് സ്കൂളുകള്‍ അടച്ചിട്ടു, 40 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ദില്ലിയില്‍ രണ്ട് സ്കൂളുകള്‍ അടച്ചിട്ടു. നോയിഡയിലെ ശ്രീരാം മില്ലേനിയം സ്കൂളാണ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അടച്ചിട്ടത്. സ്കൂളില്‍ നടക്കാനിരുന്ന വാര്‍ഷിക പരീക്ഷകളും ഇതോടെ നീട്ടിവെച്ചിട്ടുണ്ട്. കൊറോണ വൈറസ് പരിശോധനകള്‍ക്ക് വിധേയരാക്കിയ 40 വിദ്യാര്‍ത്ഥികളെയും ഇതോടെ 28 ദിവസത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഗൗതം ബുദ്ധ് നഗറിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതേ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ കുടുംബത്തെയും ബന്ധുക്കളെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഇതേ കുടുംബത്തിലെ രണ്ട് കുട്ടികളും ഒരേ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.

 ആശങ്ക വേണ്ട; ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊറോണയില്ല, പരിശോധന ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ആശങ്ക വേണ്ട; ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊറോണയില്ല, പരിശോധന ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് തലസ്ഥാനത്തെ മറ്റൊരു സ്കൂള്‍ കൂടി മാര്‍ച്ച് 11വരെ അടച്ചിടും. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. രണ്ട് സ്കൂളുകളും ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ച് ശുചീകരണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോയിഡയിലെ സെക്ടര്‍ നമ്പര്‍ 168ലാണ് രണ്ടാമത്തെ സ്കൂള്‍.

corona-virus22222-

സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ എല്ലാത്തരത്തിലുള്ള മുന്‍കരുതല്‍ നപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥിതി നിരീക്ഷിക്കുന്നതിനായി ആരോഗ്യമന്ത്രാലയവുമായി ബന്ധം പുലര്‍ത്തിവരുന്നുണ്ടെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ രണ്ട് ദിവസത്തേക്കാണ് അടച്ചിട്ടിട്ടുള്ളതെന്നും സ്കൂള്‍ ശൂചീകരണത്തിന് രണ്ട് ദിവസത്തിലധികം എടുക്കുമെന്നും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സ്കൂള്‍ അധികൃതര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതോടെ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിരുന്നു. പുതിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്കൂള്‍ അധിക‍ൃതര്‍ അടിയന്തര യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച രക്ഷിതാവ് നടത്തിയ പിറന്നാള്‍ ആഘോഷ പരിപാടിയില്‍ ഇതേ സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി 28നായിരുന്നു പിറന്നാള്‍ ആഘോഷം. ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് മെസേജുകളുടെ സ്ക്രീന്‍ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇരുവരും ദില്ലിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ ഒരാള്‍ അടുത്തിടെ ഇറ്റലി സന്ദര്‍ശിച്ച് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ യാത്രയെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 90, 853 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 67 രാജ്യങ്ങളിലായി 3,122 പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് ഇതിനകം മരണമടഞ്ഞിട്ടുണ്ട്. ചൈനയില്‍ മാത്രം കൊറോണ ബാധിച്ച് 2,943 പേരാണ് മരിച്ചതന്നാണ് ചൈനീസ് അധികൃതര്‍ പുറത്തുവിട്ട വിവരം.

English summary
Two schools in Delhi closes after Coronavirus scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X