കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചലില്‍ മുന്‍മന്ത്രിമാരായ രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Google Oneindia Malayalam News

ഇറ്റാനഗര്‍: ലോക്സഭയ്ക്കൊപ്പും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുണാചല്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മുതിര്‍ന്ന രണ്ട് പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍സംസ്ഥാന മന്ത്രിമാരായ അതുംവെല്ലി ടാറ്റര്‍കിപി എന്നിവരാണ് ബിജെപി അംഗത്വം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്.

പാര്‍ട്ടി ആസ്ഥാനമായ രാജീവ് ഗാന്ധി ഭവനില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ ഇരുവരും കോണ്‍ഗ്രസ് അഗത്വം സ്വീകരിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ ബിജെപി തയ്യാറാവുന്നില്ലെന്നും ജനങ്ങളോട് ഉത്തരവാദിത്വം ഇല്ലാത്ത രീതിയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.

arunajal

ബിജെപിയിലെ എല്ലാവിധ ഭാരവാഹിത്വങ്ങലും പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ താപിര്‍ ഗാവിന് അയച്ച കത്തില്‍ ഇരുവരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ഥനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടില്‍ കടുത്ത വിമര്‍ശനമാണ് ഇരുവരും ഉന്നയിക്കുന്നത്.

അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങും കഴിഞ്ഞ മാസം ബിജെപി വിട്ടിരുന്നു. 22 വർഷം മുഖ്യമന്ത്രിയായിരുന്ന അപാങ് 2014ലാണു കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയത്. ബിജെപിക്ക് അധികാരക്കൊതി മാത്രമേയുള്ളൂവെന്നായിരുന്നു അപങ്ങിന്‍റെ വിമര്‍ശനം.

English summary
Two senior BJP leaders join Congress in Arunachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X