കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 ശതമാനം വനിതകള്‍, രക്ഷയില്ലാതെ കോണ്‍ഗ്രസ്, 2 സീനിയര്‍ നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടു

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ അപ്രസക്തമാകുന്നു. ലഖിംപൂരി ഖേരി സമരവും സ്ത്രീകള്‍ക്ക് നാല്‍പ്പത് ശതമാനം സീറ്റുമെല്ലാം പ്രഖ്യാപിച്ചിട്ടും പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. രണ്ട് സീനിയര്‍ നേതാക്കള്‍ കൂടി കോണ്‍ഗ്രസ് വിട്ടിരിക്കുകയാണ്. എല്ലാ സീറ്റിലും മത്സരിക്കുമെന്ന പ്രഖ്യാപിച്ച കോണ്‍ഗ്രസിന് അത്രയും സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പോലും നിര്‍ത്താനാവുമോ എന്ന പോലും അറിയാത്ത അവസ്ഥയാണ്. പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താവുന്ന അവസ്ഥയില്‍ അല്ല കോണ്‍ഗ്രസുള്ളത്. നേതാക്കളുടെ അഭാവം ഉള്ളതും ഒപ്പം സംഘടനയുടെ ദൗര്‍ബല്യവും കോണ്‍ഗ്രസിനെ ശക്തമായി ബാധിക്കുന്നുണ്ട്.

അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍

1

പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തരാണ് പാര്‍ട്ടി വിട്ടത് എന്നാണ് അമ്പരപ്പിക്കുന്ന കാര്യം. സംസ്ഥാന വൈസ് പ്രസിഡന്റായ ഹരേന്ദ്ര മാലിക്കാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. ഒപ്പം മുന്‍ എംഎല്‍എ പങ്കജ് മാലിക്കുമാണ് പോയിരിക്കുന്നത്. പ്രിയങ്കയുടെ നാല്‍പ്പത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് എന്ന പ്രഖ്യാപനം പാര്‍ട്ടിക്കുള്ളില്‍ വലിയ സ്വീകാര്യതയൊന്നും നേടിയിട്ടില്ല. ഹരേന്ദ്ര മാലിക്കും പങ്കജ് മാലിക്കും യുപി രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന നേതാക്കള്‍ കൂടിയാണ്. അതുകൊണ്ട് ഇവരുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിനെ തീര്‍ത്തും ശോഷിപ്പിക്കും. അതേസമയം ഇവര്‍ എവിടെ ചേരുമെന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവില്‍ യുപി രാഷ്ട്രീയത്തില്‍ ലഖിംപൂര്‍ ഖേരി കൊണ്ട് മാത്രം കോണ്‍ഗ്രസിന് ഒന്നും കിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം. സംഘടനാപ്രവര്‍ത്തനം ദുര്‍ബലമായത് കൊണ്ട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തുന്നുമില്ല. കുറച്ച് സീറ്റ് കൂടിയാലും വലുതായൊന്നും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ പ്രമുഖര്‍ കൊഴിഞ്ഞുപോകുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലാക്കും. ഉള്ള സീറ്റ് കൂടി കുറയുമെന്നാണ് ട്രെന്‍ഡില്‍ നിന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് വട്ടപൂജ്യമാകുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. അതിനുള്ള സാധ്യത പോലും മുന്നിലുണ്ട്. അങ്ങനെയെങ്കില്‍ പരമ്പരാഗത മണ്ഡലങ്ങളായ അമേഠിയും റായ്ബറേലിയും വരെ നഷ്ടമാകും.

മാലിക് കുടുംബം സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. മുസഫര്‍നഗറില്‍ നിന്നാണ് ഇവര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്നത്. പശ്ചിമ യുപിയില്‍ ഇവര്‍ക്ക് സാന്നിധ്യവുമുണ്ട്. ഒക്ടോബര്‍ 22ന് അഖിലേഷിന്റെ സാന്നിധ്യത്തില്‍ ഇവര്‍ എസ്പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ആ ദിവസം തന്നെ അഖിലേഷ് മെഗാ റാലിയും സംഘടിപ്പിക്കുന്നുണ്ട്. ഹരേന്ദ്ര മാലിക് ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. പ്രിയങ്കയുടെ അടുപ്പക്കാര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്‌തെന്ന് ഹരേന്ദ്ര മാലിക് പറഞ്ഞു. ഈ മാസം പതിനേഴിന് പ്രിയങ്ക പ്രതിജ്ഞാ യാത്ര നടത്തേണ്ടതായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രിയങ്കയ്ക്ക് പിന്തുണ ലഭിച്ചിരുന്നില്ല.

റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

സഹാരണ്‍പൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും പ്രിയങ്കയുടെ യാത്രാ പ്രഖ്യാപനത്തെ വകവെച്ചില്ല. കോണ്‍ഗ്രസിന്റെ മറ്റൊരു പ്രമുഖ നേതാവ് ഇമ്രാന്‍ മസൂദും പാര്‍ട്ടി വിടുമെന്നാണ് സൂചന. എസ്പിയെയും അഖിലേഷിനെയും പിന്തുണച്ച് മസൂദ് നേരത്തെ സംസാരിച്ചിരുന്നു. അജിത് സിംഗിന്റെ ആര്‍എല്‍ഡിയിലൂടെ വളര്‍ന്ന് വന്ന നേതാവാണ് ഹരേന്ദ്ര മാലിക്. പിന്നീട് എസ്പിയിലെത്തിയ അദ്ദേഹം ഐഎന്‍എല്‍ഡിയുടെ ഭാഗമായിരുന്നു. പിന്നീടാണ് കോണ്‍ഗ്രസിന്റെ ഭാഗമായത്. എന്നാല്‍ കൈരാനയില്‍ ഇയാള്‍ തോറ്റിരുന്നു. പങ്കജ് മാലിക് രണ്ട് തവണ എംഎല്‍എയായ നേതാവാണ്. നേരത്തെ ജിതിന്‍ പ്രസാദയടക്കമുള്ള നേതാക്കള്‍ യുപി കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോയിരുന്നു.

അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും, കോണ്‍ഗ്രസിന് പുറത്തേക്ക്, ബിജെപിക്ക് കൈകൊടുക്കുംഅമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും, കോണ്‍ഗ്രസിന് പുറത്തേക്ക്, ബിജെപിക്ക് കൈകൊടുക്കും

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
two senior leaders quit congress, raises serious allegation against priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X