കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തീരത്ത് രണ്ട് ചരക്ക് കപ്പലുകൾ കൂട്ടിയിടിച്ചു; സമുദ്ര മലിനീകരണം ഇല്ലെന്ന് റിപ്പോർട്ട്

ഗുജറാത്ത് തീരത്ത് രണ്ട് ചരക്ക് കപ്പലുകൾ കൂട്ടിയിടിച്ചു; സമുദ്ര മലിനീകരണം ഇല്ലെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ തുറമുഖ നഗരമായ ഓഖയിൽ രണ്ട് ചരക്ക് കപ്പലുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരസ്പരം ഉളള കൂട്ടിയിടിയില്‍ ചെറിയ തോതിലുള്ള എണ്ണ ചോര്‍ച്ച ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം , കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ship

എല്ലാ അംഗങ്ങളും സുരക്ഷിതരാണെന്നും എണ്ണ ചോർച്ചയോ സമുദ്ര മലിനീകരണമോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. രണ്ട് കപ്പലുകളിൽ ഒന്ന് 183 മീറ്റർ നീളമുള്ള വലിയ എണ്ണ ടാങ്കർ ആയതിനാൽ നിരീക്ഷണം നടക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കിയിട്ടുണ്ട്.

ഒമിക്രോണിനെ നേരിടാൻ നടപടികൾ സ്വീകരിക്കണം; രാജ്യം ജാ​ഗ്രത കടുപ്പിക്കണം; പ്രധാനമന്തി നരേന്ദ്ര മോദിഒമിക്രോണിനെ നേരിടാൻ നടപടികൾ സ്വീകരിക്കണം; രാജ്യം ജാ​ഗ്രത കടുപ്പിക്കണം; പ്രധാനമന്തി നരേന്ദ്ര മോദി

കോസ്റ്റ് ഗാർഡ് പറയുന്നത് അനുസരിച്ച്, നവംബർ 26 - ന് രാത്രി 9.30 - ന്, ഗുജറാത്തിലെ ഓഖയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ ആണ് എം വി ഏവിയേറ്ററും എണ്ണ-രാസ ടാങ്കർ എം വി അറ്റ്ലാന്റിക് ഗ്രേസും തമ്മിൽ പരസ്പരം കടലിൽ ഇടിക്കുന്നത്. മാർഷൽ ഐലൻഡിൽ നിന്ന് എം വി ഏവിയേറ്റർ വരുമ്പോൾ ഹോങ്കോങ്ങിൽ നിന്നാണ് മറ്റൊരു കപ്പൽ ആയ എം വി അറ്റ്ലാന്റിക് ഗ്രേസ് വന്നത്.

കപ്പലുകൾ അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞ്, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളുടെ ഇന്റർസെപ്റ്റർ , ബോട്ട് സി - 403 പ്രദേശത്ത് പട്രോളിംഗ് നടത്തുകയും, ഓഖയിൽ നിന്ന് സി - 411 എന്ന ബോട്ട് സമുദ്ര മലിനീകരണം ഉണ്ടാകുന്നോ എന്ന് വിലയിരുത്തുന്നതിനായി പ്രദേശത്ത് സ്ഥിതി വിലയിരുത്താൻ നിയോഗിച്ചു. തീര സംരക്ഷണ സേനയുടെ മലിനീകരണ നിയന്ത്രണ കപ്പൽ ഐ സി ജി എസ് സമുദ്രത്തിലെ എണ്ണ മലിനീകരണം വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾക്കും വേണ്ടി വഴി തിരിച്ചു വിട്ടു. ഒപ്പം ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും മലിനീകരണം വിലയിരുത്തുന്നതിന് സഹായം നൽകുകയും ചെയ്യുന്നു.

Recommended Video

cmsvideo
എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam

അതേസമയം, സംഭവം നടന്ന പ്രദേശത്തെ വിലയിരുത്താൻ വേണ്ടി വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകൾ / ഹെലികോപ്റ്ററുകൾ രണ്ട് വ്യാപാര കപ്പലുകളിൽ നിന്നും എണ്ണ ചോർച്ചയോ സമുദ്ര മലിനീകരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല, കൂടാതെ ആത്യന്തികമായി ഏതെങ്കിലും തരത്തിൽ സമുദ്ര മലിനീകരണം ഉണ്ടാകുമെന്ന് ഭയന്ന് പ്രദേശം തുടർച്ചയായി നിരീക്ഷിച്ചു വരികയും ചെയ്യുന്നു. രണ്ട് കപ്പലുകളുടെയും അവസാന തുറമുഖം കാണ്ട്ല ആയിരുന്നു. എം വി അറ്റ്ലാന്റിക് ഗ്രേസ് ഫ്ലാഗ് ചെയ്‌ത ഹോങ്കോങ്ങിന്റെ അടുത്ത തുറ മുഖം ഫുജൈറ ആയിരുന്നു, മാർഷൽ ഐലൻഡ് ഫ്ലാഗ് ചെയ്‌ത എം വി ഏവിയേറ്ററിന്റെ കാര്യത്തിൽ അത് ട്യൂണ പോർട്ട് ആങ്കറേജാ ആയിരുന്നു. എം വി അറ്റ്‌ലാന്റിക്കിൽ 21 ഇന്ത്യക്കാരും ഫിലിപ്പീൻസിൽ നിന്നുള്ള 22 പേരും എംവി ഏവിയേറ്ററിൽ ക്രൂ അംഗങ്ങളായി ഉണ്ട്.

English summary
Two ships, including an oil and chemical tanker, collide off coast of Gujarat; Marine pollution has not been reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X