കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ പാകിസ്താന്റെ ആക്രമണം; രണ്ടു സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാര ജില്ലയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. മറ്റു മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുപ്‌വാരയിലെ ടാങ്കര്‍ സെക്ടറിലാണ് സംഭവം. വെടിവയ്പ്പില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് പോലീസ് അറിയിച്ചു.

Indian

ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. പാകിസ്താന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞാഴ്ച ബാരാമുല്ലയിലും റജൗരിയിലും പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരെ പോലും പാകിസ്താന്‍ സൈന്യം ആക്രമിക്കുന്നുവെന്നാണ് പുതിയ വിവരം.

ജൂലൈ മാസത്തില്‍ മാത്രം പാകിസ്താന്‍ 296 ആക്രമണങ്ങളാണ് അതിര്‍ത്തിയില്‍ നടത്തിയത്. ആഗസ്റ്റില്‍ 307 ആക്രമണങ്ങളുണ്ടായി. സപ്തംബറില്‍ 292 ആക്രമങ്ങളാണ് പാകിസ്താന്‍ സൈന്യം ഇന്ത്യക്കെതിരെ നടത്തിയത്. ഇതില്‍ ചിലത് നശീകര ആയുധങ്ങള്‍ ഉപോയഗിച്ചായിരുന്നു.

കഴിഞ്ഞാഴ്ച പുല്‍വാമയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പുല്‍വാമയിലെ അവന്തിപോറ നഗരത്തിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ട ജില്ലയാണ് പുല്‍വാമ. ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

English summary
Two Soldiers, Civilian Killed In Kashmir By Pak Troops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X