രജൗരിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് വെടിവെയ്പ്പ്, രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു
ദില്ലി: ജമ്മു കശ്മീരിലെ രജൗരിയില്‍ പാക് വെടിവെയ്പ്പ്. ഇന്ത്യയുടെ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. പിര്‍ പഞ്ജര്‍ താഴ്വരയിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.
യാതൊരു പ്രകോപനവും കൂടാതെയാണ് വെള്ളിയാഴ്ച രജൗരിയിലെ സുന്ദര്‍ബനി സെക്ടറില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത് എന്ന് ജമ്മുവിടെ സൈനിക വക്താവ് ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. പാക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ പിന്നീട് മരണപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യം പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയെന്നും സൈനിക വക്താവ് അറിയിച്ചു. നായിക് പ്രേം ബഹാദൂര്‍ ഖദ്രി, സുഖബീര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ട സൈനികര്‍. ഇരുവരും ധീരരും സ്വയം സമര്‍പ്പിച്ചവരും വിശ്വസ്തരുമായ സൈനികര്‍ ആയിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി. രാജ്യം അവരുടെ പരമോന്നതമായ ത്യാഗത്തിന് മുന്നില്‍ എന്നും കടപ്പെട്ടിരിക്കുമെന്നും സൈന്യം വ്യക്തമാക്കി. പൂഞ്ചില്‍ നേരത്തെ പാക് വെടിവെയ്പ്പില്‍ ഒരു ജൂനിയര്‍ ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു.
Recommended Video
സുബേദാര്‍ സ്വതന്ത്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാക് സൈന്യത്തിന്റെ ഷെല്ലിംഗിലും വെടിവെപ്പിലും ഒരു സിവിലിയന്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീനഗറില്‍ വ്യാഴാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പട്രോള്‍ സംഘത്തിന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications