കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജൗരിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് വെടിവെയ്പ്പ്, രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ രജൗരിയില്‍ പാക് വെടിവെയ്പ്പ്. ഇന്ത്യയുടെ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. പിര്‍ പഞ്ജര്‍ താഴ്വരയിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.

യാതൊരു പ്രകോപനവും കൂടാതെയാണ് വെള്ളിയാഴ്ച രജൗരിയിലെ സുന്ദര്‍ബനി സെക്ടറില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത് എന്ന് ജമ്മുവിടെ സൈനിക വക്താവ് ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. പാക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ പിന്നീട് മരണപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

india

ഇന്ത്യന്‍ സൈന്യം പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയെന്നും സൈനിക വക്താവ് അറിയിച്ചു. നായിക് പ്രേം ബഹാദൂര്‍ ഖദ്രി, സുഖബീര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ട സൈനികര്‍. ഇരുവരും ധീരരും സ്വയം സമര്‍പ്പിച്ചവരും വിശ്വസ്തരുമായ സൈനികര്‍ ആയിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി. രാജ്യം അവരുടെ പരമോന്നതമായ ത്യാഗത്തിന് മുന്നില്‍ എന്നും കടപ്പെട്ടിരിക്കുമെന്നും സൈന്യം വ്യക്തമാക്കി. പൂഞ്ചില്‍ നേരത്തെ പാക് വെടിവെയ്പ്പില്‍ ഒരു ജൂനിയര്‍ ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു.

Recommended Video

cmsvideo
3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam

സുബേദാര്‍ സ്വതന്ത്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാക് സൈന്യത്തിന്റെ ഷെല്ലിംഗിലും വെടിവെപ്പിലും ഒരു സിവിലിയന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീനഗറില്‍ വ്യാഴാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പട്രോള്‍ സംഘത്തിന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടത്.

English summary
Two soldiers killed in Pak firing along LoC in Jammu Kashmir's Rajouri district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X