ജമ്മു കാശ്മീരിൽ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു
ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണ രേഖക്ക് സമീപം പട്രോളിംഗ് നടത്തുകയായിരുന്നു സൈനികരാണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം രജ്രിയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഉണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. നൗഷേര സെക്ടറിലെ കലാൽ പ്രദേശത്തെ ഫോർവേഡ് പോസ്റ്റിൽ വെച്ചാണ് സൈനികന് നേരെ ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ആശുരത്രിയിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications