ഫേസ്ബുക്കിലെ ഷെയര്‍ ഫലം കണ്ടു; വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ഗുണ്ടയുടെ മക്കള്‍ക്കെതിരെ കേസ്
മുസാഫര്‍പൂര്‍: കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ വൈറലായികൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഒരു വിദ്യാര്‍ത്ഥിയെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യം. ഏത് സ്‌കൂളിലെ കുട്ടികളെന്നറിയാതെ എല്ലാവരും ഷെയര്‍ ചെയ്യുകയും വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ്. ബീഹാര്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. സെപ്തംബര്‍ 25നാണ് സഹപാഠിയെ രണ്ട് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി തല്ലി ചതച്ചത്. സംഭവം വിദ്യാര്‍ത്ഥികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

എല്ലാവരും നോക്കി നില്‍ക്കെ
മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

സോഷ്യല്‍ മീഡിയ
സംഭവം വൈറലായതോടെ കേന്ദ്ര മാനവ വിഭവശേഷി ഉപേന്ദ്ര കുശ്വാഹ വിഷയത്തില്‍ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കേസ്
സംഭവത്തില്‍ ബിഹാര്‍ തലസ്ഥാനമായ പറ്റ്‌നയില്‍ നിന്ന് 71 കിലോ മിറ്റര്‍ അകലെ ഗണ്ണിപൂരില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്റെ പരാതിയില്‍ ഖാസി മുഹമ്മദ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികള്‍
വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഒരു ഗുണ്ടയുടെ മക്കളാണ് പ്രതികളെന്ന സൂചന ഇതിനകം പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications