• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

170 കി.മി വേഗതയിൽ ബൈക്ക് പായിച്ചു; പിന്നെ യുവാക്കൾക്ക് സംഭവിച്ചത്...

  • By Ankitha

വിജയവാഡ: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് അപകടം ഉണ്ടായത്. 170 കിലോ മീറ്റർ വേഗതയിൽ പാഞ്ഞ സ്പോർട്സ് ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

വിജയവാഡയിൽ ബിബിഎ, ബിടെക് വിദ്യാർഥികളായ ഹൃത്വിക് (19), യശ്വന്ത്(21) എന്നിവരാണ് മരിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട വിദ്യാർഥികൾ ആന്ധ്ര, ഹരിയാണ സ്വദേശികളാണ്.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായി ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഇരുവരും താമസസ്ഥലത്തു നിന്നും പുറപ്പെട്ടത്. ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം ഞായറാഴ്ച പുലർച്ചെ മറ്റെരു സുഹൃത്തിന്റെ ഡ്യൂക്ക് ബൈക്കിൽ തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. 170 കി.മീ സ്പീഡില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ നിന്നും അപകടത്തിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

English summary
Two students were killed on Sunday in Vijayawada after their speeding sports bike, travelling at 170 kmph, crashed. The victims were identified as Hritik Sashi Chaudary and Yeshwant, aged 19 and 21 respectively.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more